HOME
DETAILS

കര്‍ഷക സമരത്തിന് ഒരാണ്ട് അതിജീവനത്തിന്റെ വഴികള്‍

  
backup
June 24 2021 | 00:06 AM

651531515-2021-june

 


പ്രമോദ് കുമാര്‍

ഒരു വര്‍ഷം മുന്‍പ് പഞ്ചാബിലെ കര്‍ഷക സമരം തുടങ്ങിയതു മുതല്‍ ഇന്നുവരെ അത് വലിയൊരു മാനം കണ്ടെത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് സംസ്ഥാനം ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നില്‍ക്കുന്നത്. മാത്രമല്ല, ബി.ജെ.പി ഒഴികെയുള്ള കോണ്‍ഗ്രസ്, അകാലിദള്‍, ആം ആദ്മി തുടങ്ങി എല്ലാ രാഷ്ട്രീയകക്ഷികളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ, സര്‍വിസില്‍നിന്നു വിരമിച്ച സിവില്‍സര്‍വിസ് ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാര്‍ഥികളും സാമൂഹികപ്രവര്‍ത്തകരും കലാകാരന്മാരും പ്രൊഫഷനലുകളും തുടങ്ങി എല്ലാവരും സമരത്തെ ശക്തമായി പിന്തുണയ്ക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അറുപതുകളുടെ അവസാനം മുതല്‍ പഞ്ചാബ് ഭരിച്ചിരുന്ന ഒരുവിഭാഗം ഈ പ്രതിഷേധങ്ങളില്‍ പങ്കാളികളായിരിക്കുന്നു. അവരുടെ പക്കലുള്ള മാനുഷിക-ഭൗതിക വിഭവങ്ങളുടെ ബാഹുല്യവും കര്‍ഷക സമരത്തിന് താങ്ങാവുന്നു എന്നതാണ് സത്യം. സമരത്തില്‍ ഉപയോഗിക്കുന്ന ഗാനങ്ങളും മുദ്രാവാക്യങ്ങളും ആ നാട്ടിലെ ഓരോ വ്യക്തിയെയും ഗൃഹാതുരതയില്‍ ആഴ്ത്തുന്നവിധം അത്യന്തം പ്രചോദനം നല്‍കുന്നവയും ആണ്. ഉദാഹരണത്തിന് ഒരിക്കല്‍ കര്‍ഷകനായാല്‍ ആജീവനാന്തം കര്‍ഷകനാണന്നും കര്‍ഷകനില്ലാതെ ഭക്ഷണമില്ലെന്നുമുള്ള മുദ്രാവാക്യങ്ങള്‍ എല്ലാവരെയും ഏറെ പ്രചോദിതരാക്കുന്നു.


പാര്‍ലമെന്റില്‍ പാസാക്കപ്പെട്ട മൂന്നു കാര്‍ഷികനിയമങ്ങളും കര്‍ഷകരുടെ ഭയാശങ്കകളെ ഊട്ടിയുറപ്പിക്കുന്നതാണ്. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍നിന്ന് കര്‍ഷകന്റെ പരമാധികാരത്തെ റദ്ദുചെയ്യുന്ന നിയമമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കപ്പെട്ടിട്ടുള്ളത്. പ്രധാനമായും കാര്‍ഷികവൃത്തിയില്‍ ആധിപത്യമുള്ള പഞ്ചാബിലെ ജനങ്ങള്‍ക്ക് ഭൂമി എന്നു പറയുന്നത് വെറും സാമ്പത്തിക സ്വത്ത് മാത്രമല്ല. അതിന് സാമൂഹികവും സാംസ്‌കാരികവുമായ മൂല്യം കൂടെയുണ്ട്. സാമ്പത്തിക ആവശ്യങ്ങളായാലും രാഷ്ട്രീയ, സാംസ്‌കാരിക ആവശ്യങ്ങളായാലും സമരത്തിന്റെ സ്വത്വമായാലും മുന്‍കാല സമരങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സമരം. 1980 കളിലെ സമരം എന്നാല്‍ താങ്ങുവില വര്‍ധിപ്പിക്കാനോ, സുസ്ഥാപിതമായ വായ്പാ സമ്പ്രദായം ആവശ്യപ്പെട്ടോ, സബ്‌സിഡി നിരക്കിലുള്ള വസ്തുക്കളുടെ സമയബന്ധിതമായ വിതരണമോയൊക്കെ ആവശ്യപ്പെട്ടുള്ള സമരങ്ങളായിരുന്നു. അതിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഭക്ഷ്യ-ധാന്യവിതരണം സ്തംഭിപ്പിക്കുമെന്നൊക്കെ കര്‍ഷകര്‍ ഭീഷണിമുഴക്കുന്നതൊക്കെ പതിവായിരുന്നു. എന്നാല്‍, ഇന്നത്തെ സമരം അത് നിസാരമല്ല. കാര്‍ഷികപ്രവൃത്തികളുടെയും വിപണി കണ്ടെത്താനാവാത്ത ഭക്ഷ്യധാന്യങ്ങളുടെയും സ്വകാര്യവല്‍ക്കരണമാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണ് ഇന്ന് ഓരോ കര്‍ഷകനും ചെയ്യേണ്ടിവരുന്നത്.
2022ല്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പും ഈ കാര്‍ഷിക സമരത്തിന്റെ ദീര്‍ഘായുസിന്റെ ഒരു കാരണമാണ്. ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയകക്ഷികള്‍ കര്‍ഷകസമരത്തെ ഇത്രമാത്രം പിന്തുണയ്ക്കുന്നതിന്റെ കാരണം ഇത് വ്യക്തമാക്കുന്നു. പഞ്ചാബില്‍ ഭരണവിരുദ്ധവികാരം മറികടക്കാന്‍ കാര്‍ഷികസമരം ഒരവസരമാക്കുകയായിരുന്നു നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ തള്ളിക്കളഞ്ഞ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വന്തമായി കാര്‍ഷികനയങ്ങള്‍ ഉണ്ടാക്കാനാവില്ലെന്ന് നന്നായി അറിയാവുന്ന അമരീന്ദര്‍ സര്‍ക്കാര്‍ അതുതന്നെയാണ് ചെയ്തത്.


ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ അംഗീകരിച്ചിരുന്നു. അതേസമയം, ആം ആദ്മിയുടെ പഞ്ചാബ് ഘടകം കര്‍ഷകരുടെ സമരത്തെ
പിന്തുണക്കുന്നുണ്ട്. ബി.ജെ.പിയുടെ ആദ്യകാല സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഒന്ന് അമാന്തിച്ചെങ്കിലും പിന്നീട് സമരത്തെ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുവന്നു. പഞ്ചാബില്‍ ഹരിയാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്ന ബി.ജെ.പിയും ഇപ്പോള്‍ ഒരു ഓരത്താണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ കര്‍ഷകരെ മാത്രമല്ല ഹാനികരമായി ബാധിച്ചത്. അതിന്റെ അനുബന്ധ സഹായഘടകങ്ങളായ ചെറുകിടവ്യവസായങ്ങളെയും ചെറിയ കടകളെയും എല്ലാം ബാധിച്ചു.


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തുണ്ടായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത് അപകടമായിട്ടാണ് കര്‍ഷകര്‍ കാണുന്നതെന്നാണ് നിലവിലെ സമരത്തില്‍നിന്ന് മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ കരുതുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ നിലനില്‍പ്പിനെയാണ് അത് ബാധിക്കുന്നത്.


2020 ഡിസംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ട ചര്‍ച്ച കര്‍ഷകരുമായി നടത്തിയത്. അതിന്റെ ആറാം ഘട്ട ചര്‍ച്ചയില്‍ ഇലക്ട്രിസിറ്റി അമന്‍ഡ്‌മെന്റ് ബില്ല് 2020ല്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊയ്ത്തിനുശേഷം പാടത്ത് അവശേഷിക്കുന്ന കുറ്റി കത്തിക്കുന്നതിനു ചുമത്തിയിരുന്ന വന്‍ പിഴ ഒഴിവാക്കിയിരുന്നു. തുടര്‍ന്നുള്ള നടപടിയെന്നോണം അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയില്‍ നിര്‍ദേശിച്ചിട്ടുള്ള ഫീസ് ഘടനയിലും സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. കര്‍ഷകരുടെ ഭൂമിയിലുള്ള അവകാശത്തെ സംരക്ഷിക്കുമെന്നും വിപണിയെ ശക്തിപ്പെടുത്തുമെന്നും താങ്ങ് വില ഉറപ്പാക്കുമെന്നുമൊക്കെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും, ഈ നിര്‍ദേശങ്ങളൊക്കെ 35 കാര്‍ഷിക സംഘടനകള്‍ ചേര്‍ന്ന് ഭൂരിപക്ഷം വോട്ടോടെ തള്ളി. കാര്‍ഷികനിയമങ്ങള്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് നടപ്പാക്കരുതെന്ന് ജനുവരി 12ന് സുപ്രിംകോടതി സ്റ്റേ കൊണ്ടുവന്നു. കാര്‍ഷികസമരത്തിന് അനുയോജ്യമായ പരിഹാരം കാണാന്‍ കമ്മിറ്റിയെയും സുപ്രിംകോടതി നിയോഗിച്ചു. കര്‍ഷകസമര നേതാക്കന്മാര്‍ ഒറ്റസ്വരത്തില്‍ പറയുന്നത് വിഷയത്തിന്റെ രാഷ്ട്രീയത്തിനാണ് പ്രാമുഖ്യം, നിയമപരമായ മടക്കത്തിനല്ല എന്നാണ്. സുപ്രിംകോടതിക്ക് ഈ വിഷയത്തില്‍ പങ്കുണ്ട്, പക്ഷേ അത് സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഭാഗമായുള്ള ജനവിരുദ്ധ നടപടികള്‍ മടങ്ങിവരാന്‍ പറയലല്ല.
റിപ്പബ്ലിക് ദിനത്തിലുണ്ടായ പ്രതിഷേധം അക്രമാസക്തമായപ്പോഴാണ് കര്‍ഷകസമരത്തില്‍ വഴിത്തിരിവുണ്ടായത്. ചിലര്‍ ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബ് പതാക പാറിച്ചു. ജനുവരി 28ന് ഭാരതീയ കിസാന്‍ യൂനിയന്റെ നേതാവ് രാകേഷ് ടിക്കായത്തിന്റെ വൈകാരികമായ പ്രസംഗം സമരത്തിനു പുതുജീവനേകി. കര്‍ഷകര്‍ അക്രമകാരികളെ വിമര്‍ശിച്ചു, അവരെ അകറ്റിനിര്‍ത്തി, ചെങ്കോട്ടയിലെ സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നവയായിരുന്നെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. എങ്ങനെയാണ് പഞ്ചാബിലെയും ഹരിയാനയിലെയും യു.പിയിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ കൈകോര്‍ത്തത് എന്നതിനെപ്പറ്റിയായിരുന്നു ജനുവരി 26 ലെ സംഭവത്തിനുമുന്‍പ് സമരമുഖത്തെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നടന്നിരുന്നത്. എന്നാല്‍, ചെങ്കോട്ട സംഭവത്തിനുശേഷം അത് മാറി. പിന്നീട് ഇന്ത്യയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചായി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും. അധികാരത്തിലേക്കുള്ള മമതാ ബാനര്‍ജിയുടെ വരവും സമരക്കാര്‍ തങ്ങളുടെ വിജയമായി കരുതി. അവരുടെ ഗാനങ്ങളില്‍ അത് ഏറെ കേള്‍ക്കാനായി. കര്‍ഷകര്‍ കൊവിഡ് സേവനരംഗത്ത് കര്‍മനിരതരായപ്പോള്‍ കര്‍ഷകസമരത്തിന്റെ മാനം ഒന്നുകൂടെ ഉയര്‍ന്നു. ദേശദ്രോഹികളെന്നും തീവ്രവാദികളെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ചാപ്പകുത്തലിനൊന്നും അവരുടെ നിസ്തുലമായ സേവനത്തെ അടിച്ചമര്‍ത്താനായില്ല. കര്‍ഷകര്‍ പറയുന്നത് ഇങ്ങനെയാണ്; 'ഞങ്ങളൊരു പുതിയ ഗ്രാമം പണിതിട്ടുണ്ട്. ഇന്ത്യയുടെ പരിച്ഛേദമാണത്. ഇന്ന് ചരിത്രം മാറ്റിയെഴുതുന്നവര്‍ പത്താം ഗുരുവിന്റെ പിന്‍ഗാമികളാണ്. ആ തീവ്രവാദികളാണ് ആവശ്യമുള്ളവര്‍ക്ക് ഇന്ന് പ്രാണവായു എത്തിക്കുന്നത് '.


ഇന്നേവരെ ഒരു നേതാവിനെ സംഭാവാന ചെയ്യാന്‍ കര്‍ഷകസമരത്തിനായിട്ടില്ല. അതുപോലെ തന്നെ വലിയ കര്‍ഷകന്റെയും കൃഷിയിടത്തില്‍ പണിയെടുക്കുന്ന കര്‍ഷകന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്കായിട്ടില്ല. പക്ഷേ രാജ്യത്ത് ഒരു കാര്‍ഷിക നയം ഇല്ലായെന്നത് പകല്‍ പോലെ വ്യക്തമായത് ഇന്നത്തെ കര്‍ഷകസമരത്തിലൂടെയാണ്. ഭക്ഷ്യധാന്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന പഞ്ചാബും ഹരിയാനയും ഉത്പാദനത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ നിര്‍ബന്ധിതരാവുന്നു. അതേസമയം, യു.പി, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇത്തരം നയങ്ങളില്‍ തെറ്റുകള്‍ തിരുത്തി സ്ഥിരതയുള്ള നിയമം കൊണ്ടുവരാനും വിപണി കേന്ദ്രീകൃതമായ വികസനമോഡല്‍ കൊണ്ടുവരാനും ഭക്ഷ്യപരമാധികാരം നിലനിര്‍ത്താനും രാജ്യത്തിന്റെ വരുമാന വിതരണം കര്‍ഷകര്‍ ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുന്ന നയങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയരക്ടറായ ലേഖകന്‍ ദ
ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയത്)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago