HOME
DETAILS

തെരുവുനായ ഭീതിയില്‍ പാപ്പിനിശ്ശേരി

  
backup
August 23, 2016 | 1:31 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d


പാപ്പിനിശ്ശേരി: ജനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയായി പാപ്പിനിശ്ശേരിയില്‍ തെരുവുനായ ശല്യം രൂക്ഷം. വളപട്ടണം പാലത്തിനു സമീപം, പഴയങ്ങാടി ജങ്ഷന്‍, പാപ്പിനിശ്ശേരി ചുങ്കം ദേശീയപാതയോരം വരെയുള്ള സ്ഥലങ്ങള്‍ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി. പഴയങ്ങാടി ജങ്ഷന്‍ ദേശീയ പാതയോരത്ത് റോഡിനിരുവശത്തായി വളര്‍ന്ന കാടുകള്‍ക്കിടയില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് നായകളുടെ വര്‍ധനവിനു കാരണം. അറവു മാലിന്യമടക്കമുള്ളവ ചാക്കില്‍ കെട്ടി തള്ളുന്നതിനാല്‍ നായകള്‍ക്ക് ഭക്ഷണത്തിനായി വേറെങ്ങും അലയേണ്ടി വരുന്നില്ല.
മാലിന്യ ഭക്ഷണം കഴിച്ച് കണ്ടല്‍കാടുകളിലും പാതയോരത്തുമായാണ് ഇവയുടെ വിശ്രമവും. റെയില്‍വേഗേറ്റ് മേല്‍പ്പാല നിര്‍മാണം നടക്കുന്നതിനാല്‍ നിരവധി യാത്രക്കാരാണ് ഇതുവഴി നടന്നു പോകുന്നത്. രാത്രികാലങ്ങളില്‍ സമീപ പ്രദേശത്തെ വീടുകളില്‍ കൂട്ടമായെത്തുന്ന നായ്ക്കള്‍ വീട്ടുകാരുടെ ഉറക്കം കെടുത്തുകയും ശല്യമുണ്ടാക്കുകയും ചെയ്യുന്നതിനു പുറമേ വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നതും പതിവാണ്.
മാലിന്യകേന്ദ്രമായ പാതയോരത്തെ കാടുകള്‍ വെട്ടിത്തെളിക്കുക, ആവശ്യത്തിന് തെരുവു വിളക്കുകള്‍, കാമറകള്‍ സ്ഥാപിക്കുക എന്നിവ അധികൃതര്‍ നടപ്പാക്കിയാലേ ഈ ദുരിതത്തില്‍ നിന്നു നാട്ടുകാരെ കരകയറ്റാന്‍ പറ്റൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  2 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  2 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  2 days ago