HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

  
February 28, 2026 | 1:27 AM

Assembly elections CPM state secretariat meeting today

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിയോഗം ഇന്ന് ചേരും.  തിരുവനന്തപുരത്താണ് യോഗം ചേരുക.  എല്ലാ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശം ധാരണയാകും. യോഗത്തിൽ ഘടകകക്ഷികളുടെ സീറ്റുകൾ ഏറ്റെടുക്കുന്നതും ചർച്ചയാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജില്ലകളിൽ നിന്നുമുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ 90 ശതമാനം സീറ്റുകളിലും ഒറ്റ പേരാണ് പരിഗണനയ്ക്ക് വന്നിട്ടുള്ളത്. 

 ജില്ലാ സെക്രട്ടറിയേറ്റ് പാനലിൽ തിരുത്തൽ ആവശ്യമാണെങ്കിൽ അക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിന് തിരികെ കൈമാറും. അധികം വൈകാതെ തന്നെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, പിബി അംഗം എ വിജയരാഘവൻ എന്നിവരുടെ പേരുകൾ അതാത് ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് ആയിരിക്കും ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മട്ടന്നൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് കെ. ശൈലജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എ കെ ശശീന്ദ്രന്റെ ഏലത്തൂർ, ആന്റണി രാജു അയോഗ്യനായ തിരുവനന്തപുരം, ആർ ജെ ഡി-ജെ ഡി എസ് തർക്കമുള്ള കോവളം തുടങ്ങിയ സീറ്റുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി വിജയൻ തന്നെ ആയിരിക്കും നയിക്കുന്നതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ കരാമയിൽ കെട്ടിടത്തിൽ തീപിടുത്തം; സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

uae
  •  an hour ago
No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  9 hours ago
No Image

കൗൺസിലിംഗിനെത്തിയ 16-കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാട് പൊലിസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്

Kerala
  •  9 hours ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'നിനക്ക് അടിക്കണോടാ?'; തിരുവനന്തപുരത്ത് പൊലിസിനെ തടഞ്ഞ് ഡിവൈഎഫ്ഐ, എസ്ഐക്ക് നേരെ ആക്രമണ ശ്രമം

crime
  •  10 hours ago
No Image

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

Football
  •  10 hours ago
No Image

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് വിളിച്ച് 11 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; 53-കാരന് 30 വർഷം കഠിനതടവ്

crime
  •  10 hours ago
No Image

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  11 hours ago
No Image

സച്ചിന്റെ വിക്കറ്റിനായി പന്തയം; വേദന സംഹാരികൾ കുത്തിവെച്ച് ഇന്ത്യക്കെതിരെ പോരാട്ടം: വെളിപ്പെടുത്തലുമായി പാക് ഇതിഹാസം

Cricket
  •  11 hours ago