HOME
DETAILS

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

  
backup
June 24, 2021 | 8:56 AM

kerala-plus-one-exam-2021-sc-refers-case-to-kerala-hc-2021

ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നാണ് കോടതി നിരീക്ഷണം. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാഥികള്‍ക്ക് ആവശ്യമായ സമയം നല്‍കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ചുരുങ്ങിയത് രണ്ടാഴ്ച്ച മുമ്പെങ്കിലും പരീക്ഷസ തിയ്യതി പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു.

സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെയാണ് പരീക്ഷ നടത്താന്‍ കേരളം തീരുമാനിച്ചിരുന്നത്.

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷാ 7ഫലം വൈകിയാലും അത് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് വാദിച്ചു.

എന്നാല്‍ പ്ലസ്ടു ക്ലാസിലെ പഠനം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആന്ധ്ര പ്രദേശിനോട് സുപ്രിം കോടതി കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതി

Kerala
  •  a month ago
No Image

അബുദബിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും; ലൈസൻസ് റദ്ദാക്കി

uae
  •  a month ago
No Image

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 65 കാരന് വധശിക്ഷ

Kerala
  •  a month ago
No Image

പരിശീലനത്തിനിടെ വീരമൃത്യ വരിച്ച സൈനികന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാർ

uae
  •  a month ago
No Image

തെഹ്‌റാൻ - ദുബൈ വിമാന സർവീസുകൾ പുനരാരംഭിച്ചു; ആദ്യ സർവീസുമായി ഫ്ലൈസെഫെഹ്രാൻ

uae
  •  a month ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  a month ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  a month ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  a month ago