വാട്‌സാപ്പിലൂടെ രണ്ട് ജി.ബി വരെ സൈസുളള വീഡിയോ,ഫോട്ടോ എന്നിവ അയക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം
how to send 2gb size videos images audio through whatsapp
ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ജനപ്രീതിയാര്‍ജിച്ച ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. ലോകത്തില്‍ വാട്‌സാപ്പിന് ഏറ്റവുമധികം ഉപഭോക്താക്കളുളള രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ഇന്ത്യ. ഇത്രയധികം ഉപഭോക്താക്കള്‍ ഉളള വാട്‌സാപ്പിലൂടെ എന്നാല്‍ വലിയ സൈസുളള ഫയലുകള്‍ അയക്കുന്ന ഉപഭോക്താക്കളുടെ എണ്ണം എന്നാല്‍ വളരെ തുച്ഛമാണ്. വാട്‌സാപ്പിലൂടെ അയക്കുന്ന ഫോട്ടോസിന്റെയും വീഡിയോകളുടേയുമൊക്കെ ക്വാളിറ്റി കുറയുന്നത് മൂലമാണ് ഇത്തരത്തില്‍ മീഡിയ ഷെയറിങ്ങിനായി ഉപഭോക്താക്കള്‍ വാട്‌സാപ്പ് അധികം ഉപയോഗിക്കാത്തത്.16 എം.ബി വരെയുളള ഫയലുകള്‍ മാത്രമെ സാധാരണ ഗതിയില്‍ വാട്‌സാപ്പിലൂടെ സെന്റ് ചെയ്യാന്‍ സാധിക്കുകയുളളൂ
ഇതാണ് ഇത്തരത്തില്‍ വാട്‌സാപ്പ് വഴി അയക്കുന്ന ഫയലുകളുടെ ക്വാളിറ്റി നഷ്ടപ്പെടുന്നതിനുളള പ്രധാന കാരണം.എന്നാല്‍ 2 ജി.ബി വരെയുളള ഫയലുകള്‍ യാതൊരു വിധത്തിലും ക്വാളിറ്റിയില്‍ തടസമുണ്ടാകാതെ വാട്‌സാപ്പ് വഴി അയക്കാന്‍ സാധിക്കും.
അതിന് ഈ ചെറിയ കാര്യം മാത്രം ചെയ്താല്‍ മതി.
1, ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ വാട്‌സാപ്പ് തുറക്കുക
2, ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രെഫൈല്‍ തുറക്കുക
3,മെസേജ് അയക്കുന്ന ഭാഗത്ത് നിന്നും അറ്റാച്ച്‌മെന്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
4, അവിടെ നിന്നും ഡോക്യുമെന്റ്‌സ് എന്ന ഓപ്ഷന്‍ തെരെഞ്ഞെടുക്കുക
5, അയക്കേണ്ട വലിയ ഫയല്‍ തെരെഞ്ഞെടുക്കുക
6, സെന്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
Content Highlights:how to send 2gb size videos images audio through whatsapp
വാട്‌സാപ്പിലൂടെ രണ്ട് ജി.ബി വരെ സൈസുളള വീഡിയോ,ഫോട്ടോ എന്നിവ അയക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."