HOME
DETAILS

കുറഞ്ഞ നിരക്കില്‍ 4ജി, 5ജി ഫോണുകള്‍: ഗൂഗിളുമൊത്ത് 'ജിയോഫോണ്‍ നെക്സ്റ്റ്' പ്രഖ്യാപിച്ച് റിലയന്‍സ്

  
backup
June 24 2021 | 12:06 PM

reliance-jio-and-google-announce-jiophone-next-ultra-affordable-4g-phone-and-5g-partnership

 

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി വരുന്നു. ജിയോഫോണ്‍ നെക്‌സ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ സെപ്റ്റംബറോടെ വിപണിയില്‍ എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചു.

ഗൂഗിളുമായി സഹകരിച്ചാണ് ജിയോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. എല്ലാം ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ 44-ാം വാര്‍ഷിക യോഗത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാക്കുക. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലൂടെ ലോകത്തെ എല്ലാം ആപ്പുകളും ലഭ്യമാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."