
അരികൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തില്‍, തമിഴ്‌നാട് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം: വനം മന്ത്രി
വയനാട്: അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലം കമ്പം ടൗണിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍.അരികൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാര്‍ ആണെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.അരിക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് അയച്ചത് വനം വകുപ്പിന്റെ തീരുമാനപ്രകാരമല്ലെന്നും മറിച്ച് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശ പ്രകാരമാണെന്നും പറഞ്ഞ അദേഹം
കേരള വനം വകുപ്പ്തമിഴ്‌നാട് സര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. കൂടാതെ തമിഴ്‌നാട് അതിര്‍ത്തിയിലാണ് അരികൊമ്പന്‍ എന്ന കാരണം കൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരാണ് അരിക്കൊമ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ അരിക്കൊമ്പന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റു.ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.
ഇന്നലെ പുലര്‍ച്ചെ കുമളിയിലെ ഗാന്ധിനഗര്‍, തേക്കിന്‍കാട്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്പനെത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ഇവിടെ നിന്നും തേക്കടി ബോട്ട് ലാന്റിംഗിന് എതിര്‍ വശത്തെ വനത്തിലെത്തിയ ശേഷമാണ് തിരികെ തമിഴ്‌നാട്ടിലേക്ക് നീങ്ങിയത്. പിന്നീട് ഉച്ചവരെ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലക്കുള്ളിലായിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി റേഡിയോ കോളര്‍ സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തുടര്‍ന്ന് കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാത മുറിച്ച് കടന്ന അരിക്കൊമ്പന്‍ ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിന് സമീപമെത്തിയതായി തമിഴ്‌നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
Content Highlights:arikomban in tamil nadu town,decision shoul be taken by tamil nadu said minister
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും
National
• a few seconds ago
ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 7 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 8 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 8 hours ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 8 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 8 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 9 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 10 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 10 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 10 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 11 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 11 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 11 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 12 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 12 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 13 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 13 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 13 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 12 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 12 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 12 hours ago