HOME
DETAILS

ഇവരില്‍ ആരാകും അടുത്ത പൊലിസ് മേധാവി; ബി.സന്ധ്യ, സുധേഷ് കുമാര്‍, അനില്‍ കാന്ത് , യു.പി.എസ്.സി പട്ടികയായി

  
backup
June 24 2021 | 17:06 PM

none-of-these-are-the-next-police-chief-b-sandhya-sudesh-kumar-anil-kant-upsc-list

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവി ആരാകും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയാകാന്‍ മൂന്നുപേരുടെ പേരുകളാണ് യു.പി.എസ്.സി അന്തിമ പട്ടികയിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ നിന്നാണ് മൂന്നുപേരെ യുപിഎസ്.സി യോഗം തെരഞ്ഞെടുത്തത്.
ഇനി ഇവരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, റോഡ് സേഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ മൂന്ന് പേരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പിയായി നിയമിക്കാം. ബി.സന്ധ്യയെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെങ്കില്‍ ആദ്യത്തെ വനിതാ ഡി.ജി.പിയാകും ബി. സന്ധ്യ.

ഈ മാസം മുപ്പതിനാണ് ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നത്. അതിനുശേഷം പുതിയ പൊലീസ് മേധാവി അധികാരമേല്‍ക്കും. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ ടോമിന്‍ തച്ചങ്കരി പുറത്തായി.
ദില്ലിയില്‍ നടന്ന യു.പി.എസ്.സി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി വി.പി ജോയ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."