ഹൃദയാഘാതം മൂലം നിര്യാതനായ മലപ്പുറം സ്വദേശിയുടെ ജനാസ ഖബറടക്കി
ത്വാഇഫ്: കഴിഞ്ഞ ദിവസം സഊദിയിലെ ത്വായിഫിൽ മരണപ്പെട്ട മലപ്പുറം വാളക്കുളം തെന്നല കാട്ടിൽ ഉസ്മാൻ (50) മയ്യത്ത് മഗ്രിബ് നിസ്കാരാനന്തരം ത്വാഇഫ് അബ്ദുള്ളാഹിബ്നു അബ്ബാസ് മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു. മരണാന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള വക്കാലത്ത് ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സ്വാലിഹ് സാഹിബിന്റെ പേരിൽ ലഭ്യമാക്കിയിരുന്നു. കോയ കടലുണ്ടിയും കൂടെ ജോലിചെയ്യുന്ന നിസാറിന്റെയും സഹായത്തോടെയാണ് അതിവേഗം നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നും ജനസ സ്വീകരിക്കുകയും തുടർന്ന് വൻ ജനാവലിയുടെ ജനാസ നമസ്കാരശേഷം ഖബറടക്കം നടത്താനുമായത്.
ത്വായിഫ് സിറ്റി സൂഖിൽ ബൂഫിയയിൽ ജോലി ചെയ്തിരുന്ന ഉസ്മാൻ സഊദിയിലത്തിയിട്ട് 28 വർഷത്തോളമായി. അവസാനമായി നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് വന്നിട്ട് ഒന്നര മാസമായി. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി, മതാവ് :ഫാത്വിമ ഹജ്ജുമ്മ. ഭാര്യ:സാജിത. മക്കൾ: മുഫീദ, ഉവൈസ്, മാശിത്വ, മരുമകൻ ഇസ്ഹാഖ്. ജനാസ നമസ്കാരത്തിലും ഖബറടക്കത്തിലും ത്വാഇഫിലെ വിവിധ സംഘടനാ പ്രതിനിധികള്‍ കൂടെ ജോലിചെയ്യുന്നവർ മറ്റു നാനാ തുറകളിലുള്ളവർ ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും ഏരിയാ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."