പറഞ്ഞ സമയത്ത് വീടോ ഫ്‌ലാറ്റോ കിട്ടിയില്ലേ.. എങ്കില്‍ ഈ നിയമ വശങ്ങള്‍ അറിഞ്ഞിരിക്കൂ..
പറഞ്ഞ സമയത്ത് വീടോ ഫ്‌ലാറ്റോ കിട്ടിയില്ലേ
എല്ലാവരുടേയും ജീവിതത്തിലെ സ്വപ്‌നമാണ് ഒരു വീട് എന്നത്. സമ്പാദ്യം മുഴുവന്‍ സ്വരുക്കൂട്ടി വീട് നിര്‍മിക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ്. കുറഞ്ഞ വിലയ്ക്കു വീടോ, ഫ്‌ലാറ്റോ ലഭിക്കുന്നതിനായി നിര്‍മാണസമയത്ത് തന്നെ ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് ട്രന്റാണ്.
അതേസമയം ഒരുവശത്ത് ഇത്തരം പ്രോജക്ടുകള്‍ മുടങ്ങിപോകുന്നതും കാണാം. ഇത്തരത്തില്‍ വാക്കുപ്പറഞ്ഞ സമയത്ത് ഒരു വീടോ, ഫ്‌ലാറ്റോ കിട്ടാത്ത ഒരു വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ ചില നിയമ വശങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞേ മതിയാകൂ.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) . രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്റര്‍ എന്നു വിശേഷിപ്പിക്കാം. 2016ലെ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) ആക്ട് പ്രകാരമാണ് റെറ കെട്ടിപ്പടുത്തിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ചതിപ്രയോഗങ്ങളില്‍ നിന്നു സാധാരണക്കാരെ സംരക്ഷിക്കുകയാണ് റെറയുടെ ലക്ഷ്യം. സൂപ്പര്‍ ബില്‍റ്റ് അപ്പ് ഏരിയയ്ക്കു പകരം കാര്‍പെറ്റ് ഏരിയയില്‍ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ നിര്‍മാതാക്കളെ റെറ നിര്‍ദേശിക്കുന്നു.
ഒരു വീടോ, ഫ്‌ലാറ്റോ നിര്‍മാതാവ് പറഞ്ഞ സമയപരിധിയില്‍ നല്‍കുന്നില്ലെങ്കില്‍ നല്‍കിയ പണം പലിശ സഹിതം തിരികെ ഉപയോക്താവിന് കിട്ടാന്‍ റെറ സഹായിക്കും. ഉപയോക്താക്കളുടെ പരാതിയില്‍ റെറ 60 ദിവസത്തിനുള്ളില്‍ നടപടിയെടുക്കും. നിര്‍മാതാക്കാള്‍ റെറയില്‍ നിന്നുണ്ടാകുന്ന വിധി 45 ദിവസത്തിനുള്ളില്‍ പാലിക്കണമെന്നു നിയമം വ്യക്തമാക്കുന്നു. സമയബന്ധിതമായി പരാതികള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സമയക്രമം. വാങ്ങുന്നവര്‍ 5 വര്‍ഷത്തിനുള്ളില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നിര്‍മാതാവ് 30 ദിവസത്തിനുള്ളില്‍ പരിഹരം കാണണമെന്നും റെറ വ്യക്തമാക്കുന്നു. കാലതാമസം വരുത്തിയാല്‍ നിര്‍മ്മാതാക്കള്‍ക്ക് 3 വര്‍ഷം വരെ തടവും ലഭിക്കാം.
കൂടാതെ പണം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. പല പ്രോജക്ടുകളും മുടങ്ങാനോ, കാലതാമസം വരാനോ ഉള്ള പ്രധാന കാരണം ഫണ്ട് വകമാറ്റാല്‍ ആണ്. നിര്‍മാതാവ് ഒരു പ്രോജ്കടിലെ ഫണ്ട് തന്നെ മറ്റു പ്രോജക്ടുകള്‍ക്കായി വകമാറ്റുന്നത് വാങ്ങലുകാരുടെ അവകാശങ്ങള്‍ക്ക് എതിരാണ്. റെറ നിയമങ്ങള്‍ പ്രകാരം, വാങ്ങുന്നവരില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 70% നിര്‍മാതാക്കള്‍ പ്രത്യേക എസ്‌ക്രോ (ന്യൂട്രല്‍ തേര്‍ഡ് പാര്‍ട്ടി) അക്കൗണ്ടിലേക്ക് നിര്‍ബന്ധമായും നിക്ഷേപിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."