പിരമിഡുകളുടെ നാട്ടില്‍
പിരമിഡുകളുടെ നാട്ടില്‍
നാഗരിക മനുഷ്യന്‍ പിച്ചവച്ചുതുടങ്ങിയ പൗരാണിക സംസ്‌കൃതികളുടെ ഈറ്റില്ലം. വജ്രത്തിളക്കത്തോടെ ഇസ്‌ലാമിക സംസ്‌കാരം ജ്വലിച്ചുനിന്ന മിസ്ര്!. ആ മണ്ണില്‍ കാലുകുത്തുക എന്നത് ജീവിതാഭിലാഷമായി കൊണ്ടുനടന്നൊരു കാലം. പൊടുന്നനെയായിരുന്നു യാത്രയ്ക്കുള്ള ഒരുക്കങ്ങളായത്. തലസ്ഥാനമായ കെയ്‌റോയില്‍ രാത്രി പത്തുമണിക്ക് സഹയാത്രികനുമൊന്നിച്ചിറങ്ങി. മനസുനിറയെ നൈല്‍ നദിയും പിരമിഡുകളും ഫറോവമാരുടെ ഭൗതിക ദേഹങ്ങള്‍ സൂക്ഷിച്ച മ്യുസിയവുമൊക്കെയായിരുന്നു. ടൂറിസത്തിനു നല്‍കുന്ന പ്രോത്സാഹനത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഈജിപ്ത് സന്ദര്‍ശിക്കുന്നവര്‍ക്കു മുന്‍കൂട്ടിയുള്ള വിസ വേണ്ടാതെ തന്നെ അവിടെ പ്രവേശിക്കാം. ഇന്ത്യക്കാരനാണോ എന്നു ചോദിച്ച കെയ്‌റോ എയര്‍പോര്‍ട്ട് ഉദ്യോ ഗസ്ഥര്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വളരെ പെട്ടെന്നുതന്നെ തീര്‍ത്ത് അവരുടെ നാട്ടിലേക്ക് സ്വാഗതമാശംസിച്ചു. വിശ്രമിക്കാനൊന്നും നേരമുണ്ടായിരുന്നില്ല. സ്വപ്‌നങ്ങളിലെ ഈജിപ്ത് മനസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു.
ലോകത്തെ ഏറ്റവും നീളംകൂടിയ നദികളിലൊന്ന്, പ്രവാചകന്‍ മൂസ നബിയെ പെട്ടിയിലാക്കി ഒഴുക്കിയ നൈല്‍ കാണാനുള്ള തിടുക്കം. കെയ്‌റോ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നൈലിന്റെ തീരത്തുകൂടെ അന്നു രാത്രിതന്നെ ഞങ്ങള്‍ നടന്നു. അന്തരീക്ഷ താപനില വളരെ താഴ്ന്നു നിന്നതിനാലും തണുത്ത കാറ്റ് വീശുന്നതിനാലും ശരീരം വിറച്ചുകൊണ്ടിരുന്നു. ഈ നദിയിലാണ് ഈജിപ്തിന്റെ അസ്തിത്വം. കുടിവെള്ളവും കൃഷിയും ടൂറിസവുമെല്ലാം നൈലിനെ ആശ്രയിച്ചാണ്. നീലനദിയിലൂടെ നടത്തിയ, ഒരു മണിക്കൂര്‍ നീണ്ട ആസ്വാദ്യകരമായ ആ ബോട്ടുയാത്രയില്‍ മുഴുവനായും വിശുദ്ധ ഖുര്‍ആന്‍ വരച്ചിട്ട അനശ്വരമായ വാങ്മയ ചരിത്രങ്ങളാണ് മനസില്‍ തിരതല്ലിയത്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ മൂസ നബിയുടെ സംഭവബഹുലമായ, ഇതിഹാസസമാനമായ ചരിത്രത്തിലേക്കു ചിന്തകള്‍ പാഞ്ഞു. ആണ്‍കുട്ടികളെ ജനിക്കാനും ജീവിക്കാനും അനുവദിക്കാതിരുന്ന കാലത്ത് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ പെട്ടിയിലാക്കി മഹാ നദിയില്‍ ഒഴുക്കി സ്വന്തം സഹോദരിയെ കൂട്ടിനയച്ച ഒരു മാതാവിന്റെ നൊമ്പരങ്ങള്‍… അവസാനം ആണ്‍ശിശുഹത്യക്ക് തിട്ടൂരമിറക്കിയ അതേ സ്വേച്ഛാധിപതിയുടെ രാജകൊട്ടാരത്തില്‍ നൈലിന്റെ ഓളങ്ങളിലൂടെ ആ കുഞ്ഞ് പെട്ടകത്തിലൊഴുകിയെത്തുന്നതും സര്‍വശക്തന്റെ വിധിയാല്‍ അവിടെ തന്നെ രാജകീയമായി വളരുന്നതും സ്വന്തം മാതാവിനുതന്നെ കുട്ടിയെ മുലയൂട്ടാന്‍ അവസരം ലഭിക്കുന്നതുമായ സ്‌തോഭജനകമായ ചരിത്ര സംഭവങ്ങള്‍…
വസന്തം വിരുന്നെത്തിയ
തഹ്‌രീര്‍ സ്‌ക്വയര്‍
അകാലത്തില്‍ കരിച്ചുകളയപ്പെട്ട മുല്ലപ്പൂ മണമുള്ള അറബ് വസന്തം അതിശയാരവത്തോടെ പൂത്തു വിടര്‍ന്ന തഹ്‌രീര്‍ സ്‌ക്വയറിലേക്കായിരുന്നു അന്നു രാത്രി തന്നെയുള്ള മറ്റൊരു വൈകാരിക യാത്ര. ജനവിരുദ്ധരും അഴിമതിക്കാരുമായ ഭരണാധികാരികളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും മൗലികാവകാശങ്ങള്‍ക്കും വേണ്ടി ജനലക്ഷങ്ങള്‍ ആര്‍ത്തലച്ചെത്തിയ 'സ്വാതന്ത്ര്യചത്വരം', മേലധികാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ജനതക്കു നേരെ നിറയൊഴിക്കുകയും പിന്നീട് അതില്‍ മനംനൊന്ത് കരയുകയും ചെയ്തിരുന്ന പട്ടാളക്കാരുടെ മുഖം.. എല്ലാം ഓര്‍മയുടെ ഓലപ്പുരയില്‍ കയിറിയിറങ്ങി.
രാവിലെ വിദ്യാര്‍ഥികളും വൈകുന്നേരം ടാക്‌സി ഡ്രൈവര്‍മാരുമായ പുതുതലമുറയിലെ പലരുമായി സംസാരിച്ചപ്പോള്‍ പൊതുവെ അവരില്‍ പ്രകടമായി കണ്ടത് കടുത്ത നിരാശയും ഇച്ഛാഭംഗവുമാണ്. ദൈനംദിന ജീവിത ചെലവുകള്‍ നടത്തിക്കൊണ്ടുപോകാന്‍ അങ്ങേയറ്റം പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ അറിയുന്ന ജോലി രാതി ഏറെ വൈകുംവരെ തുടരുന്നതാണ് തങ്ങള്‍ക്കു മുന്നിലുള്ള ഏകവഴി എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ നമ്മുടെ ഡല്‍ഹിയോട് ഉപമിക്കാന്‍ പറ്റുന്ന രൂപത്തിലാണ് കെയ്‌റോ നഗരവും അവിടുത്തെ കെട്ടിടങ്ങളും ജനജീവിതവുമെല്ലാം.
പിരമിഡുകള്‍ പറയുന്നത്
ഏഴു ലോകാത്ഭുതങ്ങളിലൊന്നായ പിരമിഡുകള്‍ കാണാനായിരുന്നു രണ്ടാം ദിവസം പുറപ്പെട്ടത്. മരണപ്പെട്ട രാജാക്കന്മാരെ എന്നെന്നും ഓര്‍മിക്കാന്‍ നിര്‍മിക്കപ്പെട്ട പിരമിഡുകള്‍, പുറം രാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്ന പടുകൂറ്റന്‍ കല്ലുകള്‍ പ്രത്യേകരൂപത്തില്‍ അടുക്കിവച്ച് 136 മീറ്റര്‍ ഉയരത്തില്‍ കെട്ടിപ്പൊക്കിയ അത്ഭുതപ്പെടുത്തുന്ന മനുഷ്യനിര്‍മിതിയാണ്. ഫറോവ രാജകുടുംബത്തിലെ കുഫു രാജാവിന്റേതാണ് ഏറ്റവും വലിയ പിരമിഡ്. ഗീസയില്‍ മാത്രം ആറു പിരമിഡുകളുണ്ട്. പിരമിഡിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവ് കുതിരസവാരിയായി കണ്ടുതീര്‍ത്തത് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. സ്‌ട്രോബറിയുടെയും ഓറഞ്ചിന്റെയും സീസണായതിനാല്‍ ഇവ എവിടെയും സുലഭമായി കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്നു. ഓരോ നാട്ടില്‍ എത്തുമ്പോഴും അവിടുത്തെ സവിശേഷ വിഭവങ്ങള്‍ കഴിക്കുക എന്നത് പ്രത്യേകമായ അനുഭവമാണ്. ഈജിപ്തുകാരുടെ ഇഷ്ടവിഭവമായ 'കോ ശരി' കഴിക്കാന്‍ ശ്രമിച്ചു. കൃഷിയിടങ്ങളിനിന്ന് നേരിട്ടെത്തിക്കുന്ന പച്ചക്കറികളാല്‍ തയാറാക്കുന്ന വിഭവമായതുകൊണ്ട് ഭക്ഷണങ്ങള്‍ക്കെല്ലാം രുചിവൈവിധ്യമുണ്ട്.
ഫറോവമാരുടെ ശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ച ദേശീയ മ്യൂസിയത്തിലേക്കാണ് പിന്നീടുള്ള യാത്ര്. 'ഞാനാണ് ദൈവം, എന്റെ ഇഷ്ടാനിഷ്ടങ്ങളാണ് ഈ രാജ്യത്തെ നിയമം' എന്ന് ഗര്‍വോടെ സംസാരിച്ചിരുന്നവര്‍പോലും കാലപ്രയാണത്തില്‍ ഒന്നുമല്ലാതായിത്തീരുന്നുവെന്ന് വാചാലമായി നമ്മോട് വിളിച്ചുപറയുന്നു ആ മ്യൂസിയം. മൃതശരീരങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിന് ഗവണ്‍മെന്റ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."