വിവാഹവാഗ്ദാനം നല്‍കി പീഡനം: കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് ജാമ്യം; സ്‌നേഹബന്ധത്തിലെ ആരോപണങ്ങള്‍ ബലാത്സംഗമല്ല, വാഗ്ദാനലംഘനം മാത്രമെന്ന് കോടതി
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി അഭിഭാഷകസംഘടനയായ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ സമിതി അംഗമായ അഡ്വ.നവനീത് എം.നാഥിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതോടെയാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്.
സ്‌നേഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാഗ്ദാനലംഘനമാണെന്നും ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
മുന്‍ സഹപ്രവര്‍ത്തകയും കൊല്ലം സ്വദേശിയുമായ അഭിഭാഷകയുടെ പരാതിയിലാണ് ഇദ്ദേഹം അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യക്കും യുവതി ശ്രമിച്ചിരുന്നു.
ഒരാള്‍ ബന്ധം തുടരാന്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കേസിലേക്കെത്തുന്നത്. ഇത്തരം പരാതികള്‍ വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടത്. ബലാല്‍സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."