HOME
DETAILS
MAL
ഹൃദയാഘാതം: നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
July 08 2022 | 10:07 AM
ചെന്നൈ: ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഉടനടി ചെന്നൈ കാവേരി ആശുപത്രിയിലെത്തിച്ചു. ഡിസംബറില്‍ കോവിഡ് ബാധിക്കപ്പെട്ട് രോഗമുക്തി നേടിയിരുന്നു.
അദ്ദേഹം ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ആരോഗ്യനിലയെകുറിച്ച് വൈകീട്ടോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിക്രം നായകനായി അഭിനയിച്ച 'പൊന്നിയന്‍ ശെല്വന്'എന്ന സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുകയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."