കായിക രംഗത്തിനുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധി: പി. ടി ഉഷ
കോഴിക്കോട്: എളമരം കരീമിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി.ടി ഉഷ. താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണ് എളമരം കരീം. അദ്ദേഹത്തിന് അത് പറയാനുള്ള അധികാരമുണ്ട്. കായിക രംഗത്തിനുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നും പി.ടി ഉഷ പറഞ്ഞു. സ്‌പോര്‍ട്‌സാണ് തന്റെ ജീവവായു, സ്‌പോര്‍ട്‌സിന് വേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക.
തനിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി.ടി ഉഷ പറഞ്ഞു. 'ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത' തെളിയിച്ചതാണ് പി.ടി ഉഷയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചതെന്നായിരുന്നു എളമരം കരീമിന്റെ പരിഹാസം. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന് പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."