ജി.എസ്.എല്‍.വി എഫ്-12 ഇന്ന് വിക്ഷേപിക്കും; ലക്ഷ്യം നാവിക്കിന്റെ പ്രവര്‍ത്തന തുടര്‍ച്ച
ബെംഗളൂരു: ഇന്ത്യ തദ്ധേശീയമായി നിര്‍മിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക്കിന്റെ പ്രവര്‍ത്തന തുടര്‍ച്ചക്കായി എന്‍.വി.എസ് 1 നെ ഇന്ന് വിക്ഷേപിക്കും. ജി.എസ്.എല്‍.വിയാണ് എന്‍.വി.എസി നെ ബഹിരാകാശത്തേക്ക് കൊണ്ട് പോവുക.തിങ്കളാഴ്ച്ച രാവിലെ 10.32 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണ വാഹനം കുതിച്ചുയരുക.എൽ വൺ, എൽ ഫൈവ്, എസ് ബാൻഡ് എന്നീ പേലോഡുകൾക്കൊപ്പം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബിഡിയം ആറ്റമിക് ക്ലോക്കും ഈ ഉപഗ്രഹം വഹിക്കും. വിക്ഷേപണത്തിൽ ആദ്യമായാണ് ഇതുപയോഗിക്കുന്നതെന്ന് ഇസ്റോ അറിയിച്ചു.നാവിക്ക് സാറ്റലൈറ്റുകളുടെ രണ്ടാം തലമുറയിലെ ആദ്യ ഉപഗ്രഹമായ എന്‍.വി.എസ് വണ്ണിന് 2.23 ടണ്‍ ഭാരമാണുളളത്. 12 വര്‍ഷമാണ് ഈ സാറ്റലൈറ്റിന് ഇസ്റോ കാലാവധി കണക്കാക്കുന്നത്.
തദ്ദേശീയ ക്രയോജനിക് എഞ്ചിന് ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്എല്‍വി എഫ് 12 ദൗത്യം. എന്‍വിഎസ് 01 ഇന്ത്യയ്ക്കും ഇസ്രൊയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവില്‍ ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എന്‍വിഎസ് ശ്രേണിയില്‍ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങള്‍ കൂടിയെത്തിയാല്‍ നാവിക് കൂടുതല്‍ കാര്യക്ഷമമാകും.
Content Highlights: gslv to launch today with nvs one
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."