പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായി; ദുരൂഹതയെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ വന്ന മൊട്ടമൂട് സ്വദേശി കിരണിന്റെ തിരോധനത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്നലെ വൈകീട്ടാണ് നരുവാമൂട് സ്വദേശി കിരണിനെ കാണാതായത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയതിന് ശേഷമാണ് കിരണിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. കടലില്‍ വീണെന്ന സംശയത്തെത്തുടര്‍ന്ന് വിപുലമായ തിരച്ചില്‍ നടത്തുമെന്ന് പൊലിസ് അറിയിച്ചു. തട്ടികൊണ്ടുപോയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒളിവിലാണ്.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെണ്‍കുട്ടിയെ കാണാനാണ് ഇന്നലെ ഉച്ചയോടെ കിരണ്‍ മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ കിരണ്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കടലില്‍ ചാടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പൊലിസ് വിശദമായ അന്വേഷണംനടത്തുകയാണ്. കിരണിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."