ഡ്രൈവർമാർ സൂക്ഷിക്കുക; ക്യാമറ വഴി ഏഴ് നിയമലംഘനങ്ങൾ കൂടി നിരീക്ഷിക്കും, കാത്തിരിക്കുന്നത് കടുത്ത പിഴ
റിയാദ്: റോഡ് നിയമം കൂടുതകൾ കർശനമാക്കാനൊരുങ്ങി സഊദി അറേബ്യ. റോഡിൽ സ്ഥാപിച്ച ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള പിഴ സഊദി പൊതു സുരക്ഷാ വകുപ്പ് പ്രസിദ്ധീകരിച്ചു. ഏഴ് നിയമലംഘനങ്ങൾക്കുള്ള പിഴകളാണ് പ്രസിദ്ധീകരിച്ചത്. ഞായാറാഴ്ച മുതലാണ് ക്യാമറകൾ നിരീക്ഷണം തുടങ്ങുക.
6000 റിയൽ വരെ പിഴ ചുമത്തുന്ന നിയമലംഘനങ്ങളാണ് ക്യാമറ വഴി കണ്ടെത്തുക. റോഡുകളോട് ചേർന്ന നടപ്പാതകളിലൂടെയോ ഡ്രൈവിംഗിന് അനുമതിയില്ലാത്ത പാതകളിലൂടെയോ വാഹനമോടിച്ചാൽ പിഴ ഈടാക്കും. നമ്പർ പ്ളേറ്റ് കേടാവുകയോ വ്യക്തതയില്ലാതിരിക്കുകയോ ചെയ്താലും പിഴ ചുമത്തും.
അനധികൃത സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 100 മുതൽ 150 റിയാൽ വരെ പിഴ ഈടാക്കും. കാലാവസ്ഥ വ്യതിയാനം കാരണം കാഴ്ച വ്യക്തമല്ലാത്ത സമയത്തോ, രാത്രിയിലോ ലൈറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുന്നതും കുറ്റകരമാണ്.
കൂടുതൽ ട്രാക്കുകളുള്ള റോഡിൽ ട്രക്കുകളും ഹെവി വാഹനങ്ങളും വലത് വശം ചേർന്ന് പോകാതിരുന്നാൽ 3000 റിയാൽ മുതൽ 6000 റിയാൽ വരെയാണ് പിഴ. വെയ്റ്റിംഗ് സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രക്കുകൾക്ക് 5000 റിയാലും അനുവദിക്കാത്ത സമയങ്ങളിൽ നഗരങ്ങളിൽ പ്രവേശിച്ചാൽ 1000 മുതൽ 2000 റിയാൽ വരെയും പിഴയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."