തമിഴ്നാട്ടിലും ബി.ജെ.പി ഫണ്ട് തിരിമറി: മുന്‍ ദേശീയ സെക്രട്ടറി എച്ച്.രാജ ഫണ്ട് ഉപയോഗിച്ച് വീടുണ്ടാക്കിയതായി ആരോപണം
ചെന്നൈ: തമിഴ്നാട്ടിലും ബി.ജെ.പി ഫണ്ട് വിവാദം.തമിഴ്നാട് കാരൈക്കുടിയില്‍ നിന്ന് മത്സരിച്ച ബി.ജെ.പി. മുന്‍ ദേശീയ സെക്രട്ടറി എച്ച്. രാജ തെരഞ്ഞെടുപ്പില്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് ഉയരുന്ന ആരോപണം.
രാജ കേന്ദ്ര - സംസ്ഥാന കമ്മിറ്റികള്‍ മുഖേന ലഭ്യമായ കോടികളുടെ ഫണ്ട് മുക്കി. ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇതിന് പിന്നാലെ കാരൈക്കുടിയില്‍ തോറ്റതില്‍ പ്രാദേശിക ബി.ജെ.പി. നേതാക്കളെ എച്ച്. രാജയും അനുയായികളും ഭീഷണിപ്പെടുത്തിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു. ഭീഷണിയെ തുടര്‍ന്ന് പാര്‍ട്ടി ശിവഗംഗ ജില്ലാ പ്രസിഡന്റ് സെല്‍വരാജ് രാജി സംസ്ഥാന നേതൃത്വത്തിന് കൈമാറി.
എച്ച്. രാജയുടെ മോശം പെരുമാറ്റം ആരോപിച്ച് ശിവഗംഗ ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സെല്‍വരാജിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പിയുടെ വെസ്റ്റ് യൂണിയന് പ്രസിഡന്റ് ബാലമുരുകനും രാജിവെച്ചു.ജയസാധ്യത ഉണ്ടായിട്ടും എച്ച്. രാജ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."