ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ കേരളത്തില്‍ നിന്നും കപ്പല്‍ സര്‍വീസ് പരിഗണനയില്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
cruise service from kerala to gulf says minister ahamed devarkovil
ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ കേരളത്തില്‍ നിന്നും കപ്പല്‍ സര്‍വീസ് പരിഗണനയില്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിനായി മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനായി സംഘടിരപ്പിച്ച ഉന്നതതല യോഗം തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്തുത പദ്ധതിയെക്കുറിച്ചും ഉന്നതതല യോഗത്തെ ക്കുറിച്ചും മന്ത്രി പൊതു സമൂഹത്തെ അറിയിച്ചു.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
മലബാറില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ പരിഗണനയില്‍
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
Content Highlights:cruise service from kerala to gulf says minister ahamed devarkovil
ഗള്‍ഫിലേക്ക് യാത്ര ചെയ്യാന്‍ കേരളത്തില്‍ നിന്നും കപ്പല്‍ സര്‍വീസ് പരിഗണനയില്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."