വിദ്യാര്‍ഥിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക സമ്മര്‍ദ്ദം മൂലം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക സമ്മര്‍ദ്ദം മൂലം; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മര്‍ദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിച്ച വിവരം സ്കൂള്‍ അധികാരികള്‍ ആശുപത്രിയില്‍ നിന്നും മറച്ചുവെച്ചെന്നും അതുകൊണ്ട് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ലാബില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ഫോണ്‍ പിടിച്ചുവെച്ചുവെന്നും അപമാനിച്ചുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ജൂണ്‍ രണ്ടിനാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയോട് റിപ്പോര്‍ട്ട് തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."