HOME
DETAILS

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കന്നു; ആത്മഹത്യ ചെയ്ത കുട്ടി 12 പേപ്പറിലും തോറ്റവള്‍, വിവാദം വഴി തിരിച്ചുവിടാന്‍ കാഞ്ഞിപ്പള്ളി രൂപത

  
backup
June 06 2023 | 15:06 PM

christian-institutions-were-searched-and-attacked-the-child-who-committed-suicide-failed-in-all-12-papers

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കന്നു; ആത്മഹത്യ ചെയ്ത കുട്ടി 12 പേപ്പറിലും തോറ്റവള്‍



കോട്ടയം: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിരോധത്തിലായതോടെ പ്രതിഷേധത്തിനെതിരേ സിറോ മലബാര്‍ സഭ കാഞ്ഞിപ്പള്ളി രൂപത രംഗത്ത്. വദ്യാര്‍ഥികളുടെ സമരത്തെ ചില തത്പര കക്ഷികള്‍ ആസൂത്രണം ചെയ്തത് നടപ്പാക്കിയ ഹിഡന്‍ അജന്‍ഡയാണെന്ന ഗുരുതര ആരോപണമാണ് വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉയര്‍ത്തുന്നത്. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമം നടക്കുകയാണെന്നും അതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറയുന്നു. അതേ സമയം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ശ്രദ്ധ സതീഷ് 16 പേപ്പറുകളില്‍ 12ലും പരാജയപ്പെട്ടിരുന്നെന്നും വികാരി ജനറല്‍ പറഞ്ഞു.

കുട്ടിക്ക് ചികിത്സ ലഭിച്ചില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ശ്രദ്ധ വീട്ടില്‍ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ഒന്നാം തീയതി റിസള്‍ട്ട് വന്നപ്പോഴാണ് ശ്രദ്ധ 12 പേപ്പറിലും തോറ്റിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടയ്ക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. കോളജില്‍ വിദ്യാര്‍ഥികളും പൊലിസും തമ്മില്‍ സംഘര്‍ഷവുണ്ടായി. പൊലിസ് ലാത്തിചാര്‍ജ് നടത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികളെ കോളജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളും വിദ്യാര്‍ഥികള്‍ ആരോപിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി വികാരി ജനറല്‍ ബോബി അലക്‌സ് രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അതേസമയം, ശ്രദ്ധയുടെ ആത്മഹത്യ അന്വേഷിക്കാന്‍ സാങ്കേതിക സര്‍വകലാശാല രണ്ടംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ മന്ത്രി വി.എന്‍ വാസവനും നാളെ കോളജിലെത്തി മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും ബന്ധുക്കളും രംഗത്തുവന്നത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിനിന്ന നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി എന്നു കുടുംബം ആരോപിച്ചു. കോളജ് എച്ച്.ഒ.ഡിയും അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ശ്രദ്ധയെ മാനസികമായി തകര്‍ക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ

uae
  •  11 days ago
No Image

വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി

Kerala
  •  11 days ago
No Image

അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  11 days ago
No Image

കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

Kerala
  •  11 days ago
No Image

ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്

International
  •  11 days ago
No Image

രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?

uae
  •  11 days ago
No Image

ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന് കരുത്ത് പകരാന്‍ കെ സ്യൂട്ട്

Kerala
  •  11 days ago
No Image

വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു

Kuwait
  •  11 days ago
No Image

മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന്‍ മരിച്ചു

Kerala
  •  11 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്‌ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി

National
  •  11 days ago