ട്രെയിന്‍ വൈകിയാല്‍ ഇനി റെയില്‍വേ നഷ്ടപരിഹാരം നല്‍കും; നിബന്ധനകള്‍ ഇങ്ങനെ
ട്രെയിന്‍ വൈകിയാല്‍ ഇനി റെയില്‍വേ നഷ്ടപരിഹാരം നല്‍കും
കൃത്യസമയം പാലിക്കുന്ന ശീലം പല ട്രെയിനുകള്‍ക്കുമില്ല എന്ന പരാതി പൊതുവെ ഉയര്‍ന്നു കോള്‍ക്കാറുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രയ്ക്കായി ഒരുങ്ങിയിരിക്കുമ്പോള്‍ ട്രെയിന് മണിക്കൂറുകളോളം ട്രെയിന്‍ വൈകിയോടുന്നത് യാത്രയുടെ ആവേശം തന്നെ ഇല്ലാതാക്കും.
ട്രെയിനുകള്‍ വൈകിയോടുന്നത് കാരണം ചില്ലറ ബുദ്ധിമുട്ടല്ല യാത്രക്കാര്‍ നേരിടുന്നത്. ഇന്റര്‍വ്യൂകളടക്കം മറ്റു പല അത്യാവശ്യങ്ങള്‍ക്കുമായി ദൂരയാത്ര പോകാനൊരുന്നവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിയിക്കുന്നത്.
എന്നാല്‍ ട്രെയിന്‍ വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അപേക്ഷിക്കാം. പക്ഷേ ചില നിബന്ധനകള്‍ ബാധകമാണ്.
സമയം പാലിക്കാതെ ട്രെയിന്‍ ഓടുകയാണെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളിന്മേലാണ് ട്രെയിന്‍ വൈകിയോടുന്നത് എന്ന് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. ഇതിന് ആധാരമായ വസ്തുതകളും മറ്റ് പ്രൂഫും ഇന്ത്യന്‍ റെയില്‍വേ സമര്‍പ്പിക്കേണ്ടതുണ്ട്. വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കേണ്ടതും ഇന്ത്യന്‍ റെയില്‍വേയുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഈ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത രീതിയില്‍ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ അവകാശമുണ്ട്. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെയ്‌സ് ശുക്ല എന്നൊരു കേസ് നേരത്തെ സുപ്രീം കോടതിയുടെ മുമ്പാകെ വന്നിരുന്നു. അതിന്മേലാണ് കോടതിയുടെ വിശദീകരണം.
അതേസമയം പ്രകൃതി ദുരന്തങ്ങള്‍, ട്രാക്ക് മെയിന്റനന്‍സ് പോലുള്ള കാരണങ്ങളൊന്നും ഇന്ത്യന്‍ റെയില്‍വേയുടെ നിയന്ത്രണങ്ങളില്‍ വരുന്ന കാര്യങ്ങളല്ല. അതിനാല്‍ത്തന്നെ ഇത്തരം കാരണങ്ങള്‍ കാണിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."