വെരിഫൈഡ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വേണോ? വെറും 699 രൂപ മാത്രം ചെലവ്; മെറ്റാ വെരിഫൈഡ് ഇന്ത്യയിലും
meta verified is currently available in india for RS.699
ഫെസ്ബുക്കും, ഇന്‍സ്റ്റഗ്രാമും കൂടുതല്‍ സുരക്ഷിതമാക്കി വെക്കാന്‍ താത്പര്യമുണ്ടോ? എന്നാല്‍ ഇനി 699 രൂപ മാസവരി നല്‍കി അക്കൗണ്ടുകള്‍ മെറ്റാവെരിഫൈഡ് ആക്കി ഉപയോഗിക്കാം. ഇത്തരത്തില്‍ മെറ്റാവെരിഫൈഡ് ടാഗ് കിട്ടുന്ന അക്കൗണ്ടുകള്‍ മറ്റാരും ഉപയോഗിക്കാതെ സംരക്ഷിക്കുമെന്നും മെറ്റാ ഉറപ്പ് നല്‍കുന്നുണ്ട്.ഇത്തരത്തില്‍ പണമടച്ച് ഉപയോഗിക്കാന്‍ കഴിയുന്ന വെരിഫൈഡ് ഫീച്ചര്‍ ഇന്ത്യ,കാനഡ,ബ്രിട്ടണ്‍,ബ്രസീല്‍ എന്നീ രാജ്യങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും,ഐ.ഒ.എസിലും ആപ്പ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ പണം അടച്ച് അക്കൗണ്ട് വേരിഫൈ ചെയ്യാന്‍ സാധിക്കുന്നത്. ബ്രൗസറുകള്‍ വഴിയും അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന ഫിച്ചര്‍ ഉടന്‍ നിലവില്‍ വന്നേക്കും.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൃത്യമായി സംരക്ഷിക്കുന്നില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ നേരിടുന്ന മെറ്റയിലേക്ക് നിശ്ചയിക്കപ്പെട്ട തുക നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ നിരവധി ഉപഭോക്താക്കള്‍ തയ്യാറായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ വ്യക്തികള്‍ക്ക് മാത്രമെ അക്കൗണ്ട് മെറ്റാവെരിഫൈഡ് ചെയ്യാന്‍ സാധിക്കുകയുളളുവെന്നും, ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ വെരിഫൈഡ് ചെയ്യാനുളള മാസവരി എന്തായിരിക്കണമെന്നതിനെക്കുറിച്ച് കമ്പനി പഠിച്ചു കൊണ്ടിരിക്കുകയുമാണെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എത്രമാത്രം സജീവമായി ഉപയോഗിക്കുന്നുണ്ടെന്നതും, അപേക്ഷിക്കുന്നയാള്‍ക്ക് 18 വയസ് തികഞ്ഞിട്ടുണ്ടോ, എന്നതിനേയും ആസ്പദമാക്കിയാണ് അക്കൗണ്ടിന്റെ വെരിഫിക്കേഷന്‍ നടപടികള്‍ തീരുമാനിക്കപ്പെടുന്നത്.അതത് രാജ്യത്തെ സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് വേണം വെരിഫൈഡ് അക്കൗണ്ടിനായി അപേക്ഷ സമര്‍പ്പിക്കാന്‍. ഐ.ഡി പ്രൂഫിലെ ഫോട്ടോയും, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോയും താരതമ്യം ചെയ്ത് ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും മെറ്റാവെരിഫിക്കേഷന്‍ നല്‍കണോ? വേണ്ടയോ? എന്ന് കമ്പനി തീരുമാനിക്കുക.
മസ്‌ക്ക് സ്ഥാനമേറ്റെടുത്തതോടെ ട്വിറ്ററാണ് ഇത്തരത്തില്‍ പണം അടച്ച് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ട്രെന്റിന് തുടക്കമിട്ടത്.
Content Highlights: meta verified is currently available in india for RS.699
വെരിഫൈഡ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വേണോ? വെറും 699 രൂപ മാത്രം ചെലവ്; മെറ്റാ വെരിഫൈഡ് ഇന്ത്യയിലും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."