പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം; കുവൈത്ത് സർകലാശാലയിൽ കൂടുതൽ സീറ്റുകൾ അനുവദിച്ചു
കുവൈത്ത് സർകലാശാലയിൽ കൂടുതൽ സീറ്റുകൾ അനുവദിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളികളായ പ്രവാസികൾക്ക് ഉൾപ്പെടെ സന്തോഷ വാർത്തയുമായി കുവൈത്ത് സർവകലാശാല. അടുത്ത അധ്യയന വർഷം മുതൽ വിദേശ വിദ്യാർഥികൾക്ക് കൂടുതൽ സീറ്റുകൾ നൽകാൻ കുവൈത്ത് സർവകലാശാലയുടെ തീരുമാനം. 300 പ്രവാസി വിദ്യാർഥികൾക്കാണ് അവസരം.
വിദേശികളായ വിദ്യാർഥികൾക്ക് നാമമാത്രമായ അളവിൽ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാത്രമാണ് പ്രവേശനം കൃത്യമായ എണ്ണമായി നിർദേശിച്ചത്. കുവൈത്തികൾ ഒഴികെയുള്ള ഏത് രാജ്യക്കാർക്കും ഈ സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫീസായി മുൻവർഷത്തെപ്പോലെ ഓരോ സ്റ്റഡി യൂണിറ്റിനും 100 കുവൈത്തി ദിനാർ നൽകണം.
കുവൈത്ത് സർവകലാശാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായാണ് പുതിയ നടപടി. അന്താരാഷ്ട്ര സർവകലാശാല റാങ്കിംഗിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ പാലിക്കാൻ വേണ്ടിയാണ് വിദേശ വിദ്യാർഥികൾക്ക് അവസരം നൽകുന്നത്. വിദേശ വിദ്യാർഥികൾ കൂടി എത്തുന്നതോടെ കുവൈത്ത് സർവകലാശാലയുടെയും രാജ്യത്തിന്റെയും മുഖച്ഛായ തന്നെ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."