HOME
DETAILS

സിഎച്ച്‌ മേൽപ്പാലം 13 മുതൽ അടച്ചിടും; കോഴിക്കോട്‌ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും

  
backup
June 10 2023 | 18:06 PM

ch-flyover-closed-in-tuesday
CH flyover closed ​IN Tuesday

കോഴിക്കോട്‌: നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം 13 മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ പാലം അടയ്‌ക്കുന്നത്‌. രണ്ടുമാസത്തേക്ക്‌ യാത്ര സി.എച്ച് പാലം വഴിയുളള യാത്ര നിരോധിക്കും. ഗാന്ധിറോഡ് മേൽപ്പാലത്തിലൂടെ ഉൾപ്പെടെ ഗതാഗതം തിരിച്ചുവിടുമെന്ന്‌ ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ കെ ഇ ബൈജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗതാഗത നിയന്ത്രണത്തിന്‌ പ്രത്യേക സംവിധാനമൊരുക്കും. 60 പൊലീസുകാരെ അധികമായും 60 സിവിൽ വളന്റിയർമാരെയും വിന്യസിക്കും. ഗതാഗത ക്രമീകരണത്തിന്‌ സൂചനാ ബോർഡുകൾ സ്ഥാപിക്കും. റെയിൽവേ ലൈനിന്‌ ഇടതുവശം സ്‌കൂളുകൾക്കുസമീപം അപകട മുന്നറിയിപ്പ്‌ നൽകാൻ റെയിൽവേ ശ്രദ്ധിക്കും. ട്രെയിൻ ലെവൽക്രോസിലെത്തുമ്പോൾ ഹോൺ മുഴക്കാൻ ലോക്കോ പൈലറ്റുമാർക്ക്‌ നിർദേശം നൽകും. ലെവൽ ക്രോസുകളിൽ വെളിച്ചമൊരുക്കും.

ഗതാഗത ക്രമീകരണം

● കല്ലായി ഭാഗത്തുനിന്ന്‌ റെയിൽവേ സ്റ്റേഷൻ റോഡ്‌ വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകൾ ഓയിറ്റി റോഡ്, മോഡൽ സ്കൂൾ ജങ്‌ഷൻ വഴി ക്രിസ്ത്യൻകോളേജ് ജങ്‌ഷനിൽനിന്ന്‌ ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേൽപ്പാലം കയറി പോകണം.

● ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസ്സുകൾ മേൽപ്പാലം കയറി മലബാർ ക്രിസ്ത്യൻ കോളേജിന്റെ കിഴക്കുവശത്തുകൂടി വയനാട് റോഡ് വഴി ബിഇഎം സ്‌കൂൾ സ്റ്റോപ്പ് വഴി പോകണം

● കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാളയം ജങ്‌ഷൻ കല്ലായി റോഡ് ലിങ്ക് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് റെയിൽവേ മേൽപ്പാലം വഴി പോകണം

● സിഎച്ച്‌ ഫ്ലൈ ഓവർ കയറി കോടതി ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ എൽഐസി ജങ്‌ഷൻ, വൈക്കം മുഹമ്മദ്‌ ബഷീർ റോഡ്‌ വഴി ഇടത്തോട്ട്‌ തിരിഞ്ഞ്‌ രണ്ടാംഗേറ്റ്‌ കടന്നുപോകണം.

● നടക്കാവ്‌ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധിറോഡ്‌ മേൽപ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകണം.

● പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്കുഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി പോകണം

● മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി പോകണം

● വയനാട് ഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ജങ്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി പോകണം. വാർത്താസമ്മേളനത്തിൽ ട്രാഫിക്‌ അസി. കമീഷണർ എ ജെ ജോൺസൺ, ട്രാഫിക്‌ എസ്‌ഐ എം മനോജ്‌ ബാബു എന്നിവരും പങ്കെടുത്തു.

Content Highlights:CH flyover closed ​IN Tuesday


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  11 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  11 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  11 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  11 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago