അമിക്കസ് ക്യൂറിയായി അഡ്വ. ഹരിഷ് വാസുദേവന്‍: കപട പരിസ്ഥിതി വാദിയെന്ന് സി.പി.എം, മൂന്നാറില്‍ വീണ്ടും ഭൂമി പ്രശ്‌നം പുകയുന്നു
മൂന്നാറില്‍ വീണ്ടും ഭൂമി പ്രശ്‌നം പുകയുന്നു
കൊച്ചി: മൂന്നാര്‍ മേഖലയിലെ കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. ഇവിടെ ഒന്‍പത് പഞ്ചായത്തുകളിലെ മൂന്നുനിലയില്‍ അധികമുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുന്നത് രണ്ടുമാസത്തേക്ക് ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. ബൈസണ്‍വാലി, ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍, മാങ്കുളം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണ് വിലക്കുള്ളത്.
അതേ സമയം മൂന്നാര്‍ മേഖലയിലെ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്വ.ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യുറിയായി നിയമിച്ചതിനെതിരേ സി.പി.എമ്മും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ തര്‍ക്കങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയേറി.
അമിക്കസ് ക്യുറിയായി അഡ്വ.ഹരീഷ് വാസുദേവനെ ഹൈക്കോടതി നിയമിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറിയാണ് രംഗത്തെത്തിയത്. ഹരീഷ് വാസുദേവന്‍ കപടപരിസ്ഥിതി വാദിയാണെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിക്കുന്നത്. മൂന്നാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ഹൈക്കോടതി അമിക്കസ് ക്യുറിയായി നിയമിച്ചിരിക്കുന്നത്.
ഈ പഞ്ചായത്തുകളില്‍ മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുന്നത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രണ്ടാഴ്ചത്തേക്കാണ് തടഞ്ഞിട്ടുള്ളത്. വണ്‍ എര്‍ത്ത്, വണ്‍ ലൈഫ് സംഘടന നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. എന്നാല്‍ ഹരജിക്കു പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്നും സി.വി വര്‍ഗീസ് ആരോപിക്കുന്നു. ഇതു ഒരു കപട പരിസ്ഥിതി സംഘടനയാണ്. 'ഹരീഷ് വാസുദേവനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കടുത്ത കപട പരിസ്ഥിതി വാദിയാണ്. ഇവിടെ കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ ഇടുക്കിയെ പൂര്‍ണമായും വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."