വളവുകളില്‍ വാഹന പരിശോധന വേണ്ട; മാര്‍ഗനിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍
വളവുകളില്‍ വാഹന പരിശോധന വേണ്ട; മാര്‍ഗനിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: വാഹന പരിശോധനകളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. അപകട സാധ്യതയുള്ള വളവുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹന പരിശോധന ഒഴിവാക്കണമെന്നാണ് ഉത്തരവ്.
അഴിയൂര്‍ പാലത്തിനടിയിലെ വാഹന പരിശോധന സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അംഗം സാലി പുനത്തില്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. അപകടകരമായ രീതിയിലാണ് ചോമ്പാല പൊലീസ് വാഹന പരിശോധന നടത്തിയതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നുമാണ് ഇതില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
കോഴിക്കോട് റൂറല്‍ എസ്പിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന തരത്തില്‍ വാഹന പരിശോധന പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഉത്തരവിലുള്ളത്. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പഞ്ചായത്ത് അംഗം പരാതി നല്‍കിയിരുന്നു. വീണ്ടും അതേ സ്ഥലത്ത് പൊലീസ് വാഹനപരിശോധന നടത്തിയപ്പോഴാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."