ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം; ശ്രീമഹേഷിന്റെ ജാമ്യാപേക്ഷ തള്ളി
ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം
മാവേലിക്കര:ആറുവയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസില്‍ അച്ചന് പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷി(38)ന്റെ ജാമ്യാപേക്ഷ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്ന് തള്ളി ഉത്തരവായി. ജാമ്യാപേക്ഷ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ജെഫിന്രാജ് ജെ.ബിയുടേതാണ് ഉത്തരവ്. ജാമ്യാപേക്ഷയിന്മേല് നടന്ന വാദത്തില്‍ പ്രോസിക്യൂഷന് പ്രതി പുറത്ത് വന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടേക്കാമെന്നും പ്രതിയുടെ മാതാവും ബന്ധുക്കളും അയല്ക്കാരുമുള്പ്പടെയുള്ളവര് മരണഭയത്തിലാണെന്നും സാക്ഷികളെ ഇയാല്‍ സ്വാദീനിക്കുവാനും ഇയാള്‍ ഒളിവില്‍ പോകുവാനും സാധ്യതയുള്ളതായും പെട്ടന്നു നല്കുന്ന ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞിരുന്നു.
ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ പ്രതിയുടെ അഭിഭാഷകനായ ജേക്കബ് ഉമ്മന്‍ വീണ്ടും കോടതിയില്‍ ഒരു പെറ്റീഷന് ഫയല്‍ ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും പ്രതിയുമായി ആശയവിനിമയം നടത്താന്‍ അവകാശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് പെറ്റീഷന് ഫയല്‍ ചെതിരിക്കുന്നത്. പ്രോസിക്കൂഷന് വേണ്ടി എ.പി.പി പ്രിയ റേച്ചല്‍ ഏബ്രഹാമാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."