ഏക സിവില്‍ കോഡ്: വീണ്ടും പൊതുജന അഭിപ്രായം തേടി ലോ കമ്മീഷന്‍
മുംബൈ • ഏക സിവില്‍ കോഡിനെക്കുറിച്ച് മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പുതിയ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ലോ കമ്മീഷന്‍. ശക്തമായ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് 22ാമത് ലോ കമ്മീഷന്‍ പൊതുജനങ്ങളുടെയും അംഗീകൃത മത സംഘടനകളുടെയും കാഴ്ചപ്പാടുകളും ആശയങ്ങളും അഭ്യര്‍ഥിക്കാന്‍ വീണ്ടും തീരുമാനിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ 21ാം നിയമ കമ്മീഷനും ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനാഭിപ്രായം സമാഹരിച്ചിരുന്നു. ഇക്കാര്യം പുതിയ അറിയിപ്പിലും വിശദീകരിക്കുന്നുണ്ട്. 2016 ജൂലൈ 10ന് ചോദ്യാവലി സഹിതം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ തേടുകയും പിന്നീട് പൊതു അറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2018 മാര്‍ച്ച് 19, 27, ഏപ്രില്‍ 10 തിയതികളിലും അറിയിപ്പ് നല്‍കിയിരുന്നു.
താല്‍പര്യമുള്ളവര്‍ക്ക് പുതിയ നോട്ടിസ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ "ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ബട്ടണ്‍ വഴിയോ ലോ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിക്ക് ഇ-മെയില്‍ വഴിയോ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞിരുന്നു.
Content Highlights: uniform civil code law commision invites public opinion
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."