ഉള്ളി കേടുവരാതെ സൂക്ഷിക്കാം: ഫ്രിഡ്ജില്‍ ഒരുകാരണവശാലും വയ്ക്കരുത്
ഉള്ളി കേടുവരാതെ സൂക്ഷിക്കാം: ഫ്രിഡ്ജില്‍ ഒരുകാരണവശാലും വയ്ക്കരുത്
പലചരക്ക് സാധനങ്ങള്‍ക്കൊപ്പം തന്നെ വിലയില്‍ പൊളളുന്ന വിധത്തില്‍ ഉയര്‍ന്നിട്ടുണ്ട് സവാളയുടെയും വില. അതുകൊണ്ട് വീട്ടിലേക്ക് വാങ്ങുന്ന സവാള കേടുവരാതെ സൂക്ഷിക്കാന്‍ ചില കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ മതി. നമ്മുടെ വീടുകളിലെ മിക്ക കറികളിലെയും പ്രധാന ചേരുവയാണ് സവാള. എല്ലാ പച്ചക്കറികളും പോലെ ഉള്ളിയും വീട്ടില്‍ ശരിയായ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വീട്ടില്‍ സൂക്ഷിക്കുന്ന സവാള എങ്ങനെ സൂക്ഷിക്കണമെന്ന് അറിയാത്ത നിരവധി വീട്ടമ്മമാരുണ്ട്. ഇത് ചീഞ്ഞ് പോകുന്നത് തന്നെയാണ് പ്രധാന കാരണം. അടുക്കളയിലേക്ക് വാങ്ങുമ്പോള്‍ എപ്പോഴും സവാള അല്‍പ്പം കൂടുതല്‍ വാങ്ങാറാണ് പതിവ്. അതുകൊണ്ട് ഇത് ചീഞ്ഞ് പോകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഉള്ളി വാങ്ങിയ ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കി എടുത്തിട്ട് സൂക്ഷിച്ച് വെക്കുക. ശേഷം വൃത്തിയുള്ളതും വെയില്‍ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വച്ചാല്‍ അത് ഫ്രഷായിരിക്കും. ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത് ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്. അതുപോലെ ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാന്‍ പാടില്ല. വായു സഞ്ചാരം കടക്കാത്തത് കൊണ്ട് പലപ്പോഴും ഇത് കേടാകാന്‍ സാധ്യത കൂടുതലാണ്.
ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈര്‍പ്പവും ഉള്ളതിനാല്‍ ഉള്ളി അഴുകാനും മുകളില്‍ ഫംഗസ് വളരാനും സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. കൂടാതെ ഉള്ളി വാങ്ങുമ്പോള്‍ ഉണങ്ങിയതും കട്ടിയുള്ളതും വാങ്ങുക. ചീഞ്ഞത് വാങ്ങാതിരിക്കാന്‍ ശ്രമിക്കുക. ഉള്ളിക്ക് പുള്ളികള്‍ ഒന്നും ഉണ്ടാകരുത്, സ്പര്‍ശനത്തിന് മൃദുവായിരിക്കരുത്. വേണമെങ്കില്‍ അരിഞ്ഞ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കില്‍ എയര്‍ ടൈറ്റ് കണ്ടെയ്‌നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉള്ളി പത്ത് ദിവസം ഫ്രഷ് ആയി സൂക്ഷിക്കാം. എന്നാല്‍ ഇതുപോലെ വേവിച്ച ഉള്ളി ഫ്രിഡ്ജില്‍ വച്ചാല്‍ നാല് ദിവസം വരെ മാത്രമേ നല്ലാതായിരിക്കൂ.
തൊലികളഞ്ഞോ മുറിച്ചോ ഇറുകിയ പാത്രത്തിലോ ഫ്രീസര്‍ ബാഗിലോ സൂക്ഷിക്കാം, അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് റാപ്പിലോ പൊതിഞ്ഞ് എട്ട് മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. വേവിച്ച ഉള്ളി ഇങ്ങനെ സൂക്ഷിച്ചാല്‍ ഒരു വര്‍ഷത്തോളം നിലനില്‍ക്കും. കേടായ ഉള്ളിയില്‍ കറുത്ത പാടുകളോ ഫംഗസ് വളര്‍ച്ചയോ ഉണ്ടാവും. അതുപോലെ വാങ്ങിക്കുമ്പോള്‍ മുളച്ച് വരുന്ന ഉള്ളികള്‍ വാങ്ങാതിരിക്കുക. വീട്ടില്‍ ഉള്ളവയില്‍ ഏതെങ്കിലും ഉള്ളി മുളപ്പിച്ചത് പോലെ ആയാല്‍ അതും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. ഉള്ളി ചീഞ്ഞഴുകുമ്പോള്‍ അവയുടെ മണവും മാറുന്നു, ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഇത്തരം ഉള്ളികള്‍ ഒരു കാരണവശാലും മറ്റ് ഉള്ളികള്‍ക്കൊപ്പം ഇടരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."