HOME
DETAILS
MAL
ഹറമൈന്‍ ട്രെയിന്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സഊദി റെയില്‍വേ
backup
June 15 2023 | 13:06 PM
ഹറമൈന്‍ ട്രെയിന്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സഊദി
ജിദ്ദ: ഹമറൈന്‍ ട്രെയിന്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സഊദി റെയില്‍വേ. ഹജ്ജ് സീസണ് മുന്നില്‍ കണ്ടാണ് തീരുമാനം. ഹജ് സീസണില്‍ 3,400 ലേറെ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുക. ഇവയില്‍ ആകെ 15 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭിക്കും. കൂടാതെ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 126 വരെയായി ഉയര്‍ത്തിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വേഗത കൂടിയ പത്തു ഇലക്ട്രിക് ട്രെയിന്‍ സര്‍വീസുകളില്‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വിസ്. കഴിഞ്ഞ റമദാനില്‍ എട്ടു ലക്ഷത്തിലേറെ പേര് ഹറമൈന്‍ ട്രെയിന്‍ സര്‍വിസുകളില്‍ യാത്ര ചെയ്തിരുന്നു.
അതേസമയം മക്ക റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സര്‍വിസുകളുമായി ട്രെയിന്‍ സര്‍വിസുകളെ ബന്ധിപ്പിക്കുന്നത് തുടരുമെന്ന് സൗദി റെയില്‍വെ കമ്പനി ഡപ്യൂട്ടി സിഇഒ റയാന് അല്‍ഹര്‍ബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."