വിവാഹച്ചടങ്ങുകള്‍ നടക്കവെ സ്ത്രീധനം ചോദിച്ചു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ വീട്ടുകാര്‍
വിവാഹച്ചടങ്ങുകള്‍ നടക്കവെ സ്ത്രീധനം ചോദിച്ചു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ വീട്ടുകാര്‍
വിവാഹച്ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വധുവിന്റെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്. സംഭവത്തിന്റെ വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
प्रतापगढ की तस्वीरें देखिए
— Rahul Sisodia (@Sisodia19Rahul) June 15, 2023
दूल्हे ने किया शादी से इंकार ,दूल्हे को बंधक बनाकर दी गई तालिबानी सज़ा#pratapgarh pic.twitter.com/OtqTdzNj5A
വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ജയ്മാല ചടങ്ങിന് തൊട്ടുമുമ്പാണ് സ്ത്രീധനം വേണമെന്ന് അമര്‍ജീത് ഉന്നയിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് കുറച്ച് സാവകാശം വേണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാന്‍ വരന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരന്‍ വഴങ്ങിയില്ല. ഇതോടെയാണ് വരനെ വീട്ടുകാര്‍ കെട്ടിയിട്ടത്. മണിക്കൂറുകളോളം കെട്ടിയിട്ട നിലയില്‍ തുടര്‍ന്ന വരനെ പൊലിസ് എത്തിയാണ് മോചിപ്പിച്ചത്.
അതേസമയം, സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ അമര്‍ജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."