സംസ്ഥാനത്ത് 112 റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി
സംസ്ഥാനത്ത് 112 റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി
തിരുവനന്തപുരം: 112 റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 594.75 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുകയെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അറിയിച്ചു.
വിവിധ ജില്ലകളിലായാണ് റോഡുകള്‍. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 14 റോഡുകള്‍.തിരുവനന്തപുരം എട്ട്, കൊല്ലം മൂന്ന്, ആലപ്പുഴ ഒന്ന്, പത്തനംതിട്ട നാല്, കോട്ടയം പതിമൂന്ന്, ഇടുക്കി പതിമൂന്ന്, എറണാകുളം ഒന്‍പത്, തൃശൂര്‍ ഏഴ്, പാലക്കാട് എട്ട്, മലപ്പുറം 14, വയനാട് അഞ്ച്, കോഴിക്കോട് പതിനൊന്ന്, കണ്ണൂര്‍ എട്ട്, കാസര്‍ഗോഡ് എട്ട് റോഡുകളാണ് പുതുതായി അനുവദിച്ചത്. സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പി.എം.ജി.എസ് വൈയുടെ ഭാഗമായി നിര്‍മിക്കുന്നത്.
കേന്ദ്രസംസ്ഥാന സംയുക്ത പദ്ധതിയില്‍ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328 കോടി രൂപ കേന്ദ്രസര്‍ക്കാരും 226 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പി.എം.ജി.എസ്.വൈ എംപവേര്‍ഡ് കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്എസ്ആര്‍ഡിഎ ആണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."