റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം, പെട്രോളുമായി ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീര്‍ക്കാന്‍; പ്രതിയുടെ മൊഴി
റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം, പെട്രോളുമായി ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീര്‍ക്കാന്‍; പ്രതിയുടെ മൊഴി
അത്താണി: സര്‍ക്കാര്‍ ജീവനക്കാരനായ യുവാവ് തൃശൂരിലെ ബാങ്ക് ശാഖയില്‍ നടത്തിയ അക്രമം റമ്മി കളിച്ചുണ്ടാക്കിയ കടം വീട്ടാനെന്ന് മൊഴി. തെക്കുംകര മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ (36)ആണ് ഫെഡറല്‍ ബാങ്ക് അത്താണി ശാഖ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.പ്രതിക്ക് 75 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പൊലിസ് പറഞ്ഞു.
കൈയ്യിലെ പണം തീര്‍ന്നതോടെ കൂട്ടുകാരുടെ കൈയ്യില്‍ നിന്നും വലിയ തുകകള്‍ കടം വാങ്ങി. ഈ പണവും നഷ്ടപ്പെട്ടു. വീട് ലോണ്‍ ഇനത്തില്‍ 23 ലക്ഷം കടമുണ്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കന്നാസില്‍ പെട്രോയുമായി ലിജോ ബാങ്കിലെത്തിയത്.
താന്‍ ബാങ്ക് കത്തിക്കാന്‍ പോവുകയാണെന്നും ആരും പുറത്തിറങ്ങരുതെന്നും വിളിച്ച് പറഞ്ഞ് ബാങ്കില്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അസി. മാനേജര്‍ കെ.ആനന്ദിന്റെ ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. മൂന്ന് വനിതകളടക്കം നാല് പേരാണ് ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഇറങ്ങിയോടി.
സംസ്ഥാന പാതയിലൂടെ വടക്കാഞ്ചേരി ഭാഗത്തേക്ക് ഓടിയ ലിജോയെ കുറ്റിയങ്കാവ് ജങ്ഷനില്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്തായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."