രാജ്യാന്തര മത്സരത്തില്‍ തോല്‍വി; ഹാലണ്ടിനെ കൂക്കി വിളിച്ച്, നോര്‍വീജിയന്‍ ആരാധകര്‍
കഴിഞ്ഞ ദിവസം നടന്ന യൂറോ ക്വാളിഫെയര്‍ മത്സരത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ഹാലണ്ടിന്റെ നോര്‍വെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. ക്വാളിഫിക്കേഷന്‍ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിലായിരുന്നു സ്‌കാന്‍ഡിനേവിയന്‍ ടീം സ്‌കോട്ട്‌ലാന്‍ഡിനോട് പരാജയപ്പെട്ടത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളിയുടെ 61ാം മിനിട്ടില്‍ ഹാലണ്ട് നേടിയ പെനാല്‍ട്ടി ഗോളില്‍ നോര്‍വെ ലീഡ് നേടിയിരുന്നു. മത്സരത്തില്‍ നോര്‍വെ വിജയത്തിലേക്കെന്ന് തോന്നിപ്പിച്ചതിന് ശേഷം കളിയുടെ 87,89 മിനിട്ടുകളില്‍ യഥാക്രമം ലിന്‍ഡന്‍ ഡയ്ക്ക്‌സും, കെന്നി മക്ക്‌ലീനും നേടിയ ഗോളുകളിലായിരുന്നു സ്‌കോട്ട്‌ലന്‍ഡ് വിജയം സ്വന്തമാക്കിയത്.
തുടര്‍ന്ന് മത്സരശേഷം ടീം ബസിലേക്ക് കയറവേയാണ് ഒരു കൂട്ടം നോര്‍വീജിയന്‍ ആരാധകര്‍ ഹാലണ്ടിനെ കൂവി വിളിച്ചത്.അതേസമയം നോര്‍വെക്കായി 24ാം രാജ്യാന്തര മത്സരത്തിലാണ് ഹാലണ്ട് ഇന്നലെ ജേഴ്‌സിയണിഞ്ഞത്. ഇതുവരെ തന്റെ രാജ്യാന്തര ടീമിനായി 22 ഗോളുകള്‍ നേടാനും ഹാലണ്ടിന് സാധിച്ചു.
Erling Haaland is booed by Norway fans after getting straight on the team bus after losing to Scotland ??? pic.twitter.com/2du40SqDvw
— Mail Sport (@MailSport) June 17, 2023
Content Highlights: erling haaland booed by norway fans
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."