ലഹരിക്കടത്തില്‍ കുതിക്കുന്നു; അഞ്ചു മാസത്തിനിടെ കേരളം പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്നുകള്‍, 45,637 ലഹരിക്കേസുകള്‍
ലഹരിക്കടത്തില്‍ കുതിക്കുന്നു; അഞ്ചു മാസത്തിനിടെ കേരളം പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്നുകള്‍, 45,637 ലഹരിക്കേസുകള്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 45,637 ലഹരിക്കേസുകള്‍. 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം കണക്കാക്കുന്നത്. എക്‌സൈസ് വകുപ്പ് പുറത്തുവിട്ട കണക്കിലാണിക്കാര്യം വ്യക്തമാക്കുന്നത്. അതേ സമയം മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ തദ്ദേശ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിനെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോവുമെന്ന് മന്ത്രി പറഞ്ഞു.
പിടികൂടിയതില്‍ 2,740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2,726 പേര്‍ അറസ്റ്റിലായി. 4.04 കിലോ എം.ഡി.എം.എ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു.
2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിനും 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 8,003 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
34,894 കേസുകള്‍ പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടതുമാണ്. അബ്കാരി കേസുകളില്‍ 6,926 പേര്‍ പിടിയിലായി. പൊലിസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്‌സൈസ് നടത്തി. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസര്‍കോഡും (31). മയക്കുമരുന്ന് കേസുകള്‍ ജനുവരി മാസത്തില്‍ 494ഉം, ഫെബ്രുവരി 520, മാര്‍ച്ച് 582, ഏപ്രില്‍ 551, മെയ് 585 രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."