പ്രവാസികള്‍ക്ക് തിരിച്ചടി; ഗള്‍ഫ് മേഖലയില്‍ സ്വദേശിവല്‍ക്കരണം വര്‍ദ്ധിക്കുന്നു; മുന്നില്‍ ബഹ്‌റൈനും,സഊദിയും
പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കുന്നതും, ഗള്‍ഫിലേക്ക് തൊഴില്‍ തേടി പറക്കാന്‍ ഉദ്ധേശിക്കുന്നവരേയും നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് നിലവില്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഗള്‍ഫ് മേഖലയിലുളള രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം 22 ശതമാനമായി ഉയര്‍ന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.മേഖലയിലെ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തിയ രാജ്യങ്ങളില്‍ ബഹ്‌റൈന്‍, സഊദി എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍.28.3 ശതമാനം ബഹ്‌റൈന്‍ നടപ്പിലാക്കിയപ്പോള്‍, സഊദിയിലത് 25.3 ശതമാനമാണ്. ഒമാനില്‍ 21.8 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലായപ്പോള്‍, കുവൈത്തില്‍ ഇതിന്റെ തോത് 16.3 ശതമാനം എന്ന രീതിയിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിലാണ് ഏറ്റവും കുറഞ്ഞതോതില്‍ സ്വദേശിവല്‍ക്കരണം നടപ്പിലായിട്ടുളളത്. വെറും 5.7 ശതമാനം മാത്രമാണ് ഖത്തറിന്റെ സ്വദേശിവല്‍ക്കരണത്തിന്റെ തോത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗള്‍ഫ്‌മേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണത്തില്‍ 4.9 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. 49 ലക്ഷമാണ് നിലവില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം.ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 65.3 ശതമാനവും സഊദിയിലാണ് തൊഴിലെടുക്കുന്നത്. ബഹ്‌റൈനിലാണ് ഏറ്റവും കുറച്ച് പേര്‍ തൊഴിലെടുക്കുന്നത്. 3.9 ശതമാനം മാത്രമാണ് ബഹ്‌റൈനിലുളളത്.
Content Highlights:Indigenization is increasing in gulf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."