വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടനം: യൂട്യൂബർ 'തൊപ്പി' കസ്റ്റഡിയിൽ; വാതിൽ ചവിട്ടിപൊളിച്ച് കസ്റ്റഡിയിലെടുത്തെന്ന് തൊപ്പി
വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടനം: യൂട്യൂബർ 'തൊപ്പി' കസ്റ്റഡിയിൽ; വാതിൽ ചവിട്ടിപൊളിച്ച് കസ്റ്റഡിയിലെടുത്തെന്ന് തൊപ്പി
കൊച്ചി: 'തൊപ്പി' എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാൽ പൊലിസ് കസ്റ്റഡിയിൽ. എറണാകുളത്തു വെച്ചാണ് തൊപ്പിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലിസ് തന്നെ കസ്റ്റഡിയിൽ എടുത്തെന്നു തൊപ്പി ആരോപിച്ചു. ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
ഒരു മണിക്കൂറോളം ഇയാളെ പൊലിസ് റൂമിന് പുറത്തേക്ക് വിളിച്ചെങ്കിലും പുറത്തുവന്നില്ലെന്ന് പൊലിസ് പറഞ്ഞു. ഇതേത്തുടർന്നാണ് വാതിൽ ചവിട്ടി തുറന്നത്. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലിസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലിസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു.
വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലിസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാല്‍.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്ന തൊപ്പി പോലുള്ള വ്ലോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."