HOME
DETAILS

ബാച്ചിലറായ പ്രവാസികള്‍ക്ക് തിരിച്ചടി; താമസസ്ഥലങ്ങളിലെ പരിശോധനകള്‍ തുടരുന്നു

  
Web Desk
June 25 2023 | 13:06 PM

crackdown-on-non-resident-bachelors-in-kuwait-raids-and-inspections-in-residential-areas

ബാച്ചിലറായ പ്രവാസികള്‍ക്ക് തിരിച്ചടി; താമസസ്ഥലങ്ങളിലെ പരിശോധനകള്‍ തുടരുന്നു


കുവൈത്ത് സിറ്റി: ബാച്ചിലറായ പ്രവാസികള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പരിശോധന കര്‍ശനമാക്കി അധികൃതര്‍. അല്‍ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഫഹാഫീല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും അവിവാഹിതരായ പ്രവാസികളെ താമസിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്.

എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ ടീമിന്റെ തലവന്‍ ഖാലിദ് അല്‍ ഫാദിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
വൈദ്യുതി മന്ത്രാലയം,പൊതുമരാമത്ത് അതോറിറ്റി, പൊതു പരിസ്ഥിതി അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ എഞ്ചിനീയര്‍ സൗദി അല്‍ ദബ്ബൂസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

അല്‍ അഹ്!മദി ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ മാസം തന്നെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുകയും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് അവരെ ഒഴിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കെട്ടിടങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തി. കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം അവയില്‍ മാറ്റം വരുത്തി മറ്റ് പ്രവാസികള്‍ക്ക് നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago