HOME
DETAILS

മില്ലത്ത് ഇബ്‌റാഹീം (അ)

  
backup
June 25 2023 | 18:06 PM

todays-article-about-prophet-ibrahim

നാസർ ഫൈസി കൂടത്തായി

യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയിലുള്ള മെസപൊട്ടോമിയ പ്രദേശത്താണ് ലോക ആദിമ വംശമായ സുമേറിയക്കാർ വസിച്ചിരുന്നത്. ഇന്നത്തെ ഇറാഖിലാണ് ഈപ്രദേശം വരിക. സുമേറിയൻ നാഗരികതയിലായിരുന്നു നൂഹ് നബിയുടെ പ്രബോധനം. നൂഹ് നബിയുടെ ജനതക്ക് ശേഷം ആദ്, സമൂദ് സമൂഹങ്ങൾക്കു ശേഷമാണ് ഇബ്‌റാഹീം നബിയുടെ കാലം.സുമേറിയക്ക് ശേഷം മെസപൊട്ടോമിയയിൽ ഉയർന്നുവന്ന സംസ്കാരമാണ് ബാബിലോണിയ. നൂഹ് നബിയുടെ പരമ്പരയിൽ ബാബിലോണിയയിലെ (ഇറാഖ് ) ഊർ എന്ന പട്ടണത്തിലാണ് ഇബ്‌റാഹീം നബിയുടെ ജനനം.

ബിംബ കച്ചവടക്കാരനായ ആസർ ഇബ്‌റാഹീം നബിയുടെ വളർത്തു പിതാവാണെന്നാണ് അഭിപ്രായം. ഇബ്‌റാഹീം നബി പിന്നീട് ഈജിപ്തിലേക്കും മക്കാ താഴ് വരയിലേക്കും പോകുകയായിരുന്നു. ബി.സി 16-ാം നൂറ്റാണ്ടിൻ്റേയും 17-ാം നൂറ്റാണ്ടിൻ്റേയും ഇടയിലായിരുന്നു ഈ കാലഘട്ടം.
യുവത്വത്തിൽ തന്നെ ഇബ്‌റാഹീം നബി പ്രവാചകനായി എന്ന് ഖുർആൻ (അബിയാഅ്: 60 ) സാക്ഷ്യപ്പെടുത്തുന്നു. ഇറാഖിൻ്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഫലസ്തീനും സിറിയയുമടങ്ങിയ കാനാൻ പ്രദേശത്തേക്ക് ഭാര്യ സാറക്കും സഹോദരപുത്രൻ ലൂത്ത് നബിക്കുമൊപ്പം യാത്ര പോയി. പിന്നീട് ഈജിപ്തിലേക്ക് പോയതായും ഫറോവ ചക്രവർത്തി സാറക്ക് സമ്മാനമായി ഹാജറയെ നൽകിയതായും ചരിത്രം പറയുന്നു.

സാറ ബീവിയുടെ ദാസിയായിരുന്നു ഹാജറയെന്നാണ് ബൈബിൾ പരാമർശിച്ചത് (ഉൽപത്തി: 21:10, 12, 13 ). ഹദീസ് ഗ്രന്ഥങ്ങളിലും ഇത് കാണാം. ഹാജറയെ മോചിപ്പിച്ചു ഇബ്‌റാഹീംനബി പത്നിയാക്കി എന്നും ചരിത്രത്തിലുണ്ട്.
ഇബ്‌റാഹീം നബിയുടെ നിരന്തര പ്രാർഥനക്കൊടുവിൽ പ്രായമായപ്പോൾ ഹാജറ ബീവിയിൽ മകനായി ഇസ്മാഈൽ ജനിച്ചു. കുഞ്ഞായ സമയത്ത് തന്നെ മകനെ വിജനമായ മക്കയിൽ ഉപേക്ഷിക്കാൻ അല്ലാഹുവിൻ്റെ നിർദേശമുണ്ടായി. തുടർന്നാണ് ഹാജറയേയും ഇസ്മാഈലിനേയും മക്കാ താഴ് വരയിൽ ഉപേക്ഷിക്കുന്നത്.


കുഞ്ഞിന് വെള്ളം തിരക്കി സഫാ മർവക്കിടയിൽ ഹാജറ ഓടുന്നു. ഒടുക്കം സംസം ഉറവപൊട്ടുന്നു. ഇത് ഖുർആനിലും ഹദീസിലും മാത്രമല്ല ബൈബിൾ പഴയ നിയമം ഉൽപത്തി അധ്യായം 22 ൽ 14 മുതൽ 19 വരേ വചനങ്ങളിലും കാണാം.ഇസ്മാഈൽ മാതാവിനൊപ്പം മക്കയിൽ താമസിക്കുമ്പോൾ ഇബ്‌റാഹീം നബി അവരെ കാണാൻ വരാറുണ്ടായിരുന്നു. അദ്ദേഹം വീണ്ടും പരീക്ഷണത്തിന് വിധേയനായി. മകനെ ബലിനൽകാൻ. അല്ലാഹുവിൻ്റെ നിർദേശം പൂർത്തീകരിക്കാൻ പിതാവും മാതാവും മകനും സന്നദ്ധരായി. സംഭവം വിശദമായി ഖുർആൻ വിവരിക്കുന്നു (സ്വാഫ്ഫാത്ത്: 102 - 107). എന്നാൽ, പരീക്ഷണ വിജയത്തിൽ മകന് പകരം ആടിനെ ബലിയറുക്കാൻ അല്ലാഹു കൽപ്പിക്കുന്നു.


ബൈബിൾ ഈ സ്ഥലമെത്തുമ്പോൾ ബലിയറുക്കാനും ഹോമയാഗം ചെയ്യാനും അബ്രഹാം തയാറായത് യിസ്ഹാക്കി (ഇസ്ഹാഖ് ) നെയാണെന്ന് പറഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കുന്നു. അബ്രഹാമിൻ്റെ ആദ്യ മകൻ ഇസ്മാഈലാണെന്നും രണ്ടാമത് ഇസ്മാഈലിൻ്റെ 7-ാം വയസിലാണ് ഇസ്ഹാഖ് (സാറയിൽ) ജനിച്ചത് എന്നും ബൈബിൾ തന്നെ രേഖപ്പെടുത്തുമ്പോൾ ഈ ചരിത്ര മാറ്റത്തിലേക്ക് ബൈബിൾ നിർമാതാക്കൾ പോയതിൻ്റെ ചേതോവികാരം വംശവെറിയുടെ ഭാഗവും ഇബ്‌റാഹീമി മില്ലത്തിൻ്റെ വ്യതിചലനവുമാണ്.


ഇസ്മാഈലീ പാരമ്പര്യത്തിലാണ് മുഹമ്മദ് നബി ജനിക്കുന്നത്. യേശു (ഈസാ നബി) ആകട്ടെ ഇസ്ഹാഖി പരമ്പരയിലുമാണ്. തിരുനബിയെ നിരാകരിച്ച് യേശുവിനെ അംഗീകരിച്ച് യിസ്ഹാക്കി ( ഇസ്ഹാഖ് നബി) ലൂടെ അബ്രഹാം പാരമ്പര്യത്തെ അവകാശപ്പെടാനാണ് ക്രൈസ്തവത ഈ വ്യതിചലനം നടത്തിയത്. എന്നാൽ, മുസ്ലിംകളാവട്ടെ ഈപ്രവാചരെയെല്ലാം അംഗീകരിച്ചാണ് ഇബ്‌റാഹീമി മില്ലത്ത് അവകാശപ്പെടുന്നത്.
മില്ലത്തിന് ചര്യ, വഴി എന്നൊക്കെയാണ് അർഥം. മില്ലത്ത് സാങ്കേതികമായി ഖുർആനിലും ഹദീസിലും ദീൻ എന്ന അർഥത്തിലാണ് പ്രയോഗിച്ചത്. 'ഋജുമാനസനായ ഇബ്രാഹീമിൻ്റെ മാർഗം നിങ്ങൾ പിന്തുടരുക' (ആലു ഇംറാൻ :95). അബ്രഹാമിൻ്റെ ചര്യ പിന്തുടരണമെന്ന് ബൈബിൾ പറയുന്നുണ്ട് (ഉൽപത്തി. 17:9).
ഇബ്‌റാഹീമി മില്ലത്തിൻ്റെ വിവരണം ഇബ്രാഹിം നബി മുഖേന നൽകപ്പെട്ട വിശ്വാസങ്ങളും നിയമസംഹിതകളും ഉൾക്കൊള്ളുന്ന ജീവിതരീതിയാണ്. അതിൽ പ്രധാനമാണ് തൗഹീദ് (ഏകദൈവ വിശ്വാസം).

പരലോക വിശ്വാസം രക്ഷയും ശിക്ഷയും ഇബ്‌റാഹീം നബി വ്യക്തമാക്കി. മുഹമ്മദ് നബി പ്രബോധനം ചെയ്തതും ഇതേ തൗഹീദും രിസാലത്തും തന്നെയാണ്. നിസ്കാരത്തെ കുറിച്ചും ഇബ്‌റാഹീം നബി പ്രബോധനം നടത്തി. (സൂറ. ഇബ്‌റാഹീം: 37). ബലിയും മാംസദാനവും ഇബ്‌റാഹീം നബിയുടെ ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്നു. 'അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാവുകയും അല്ലാഹു അവർക്ക് നൽകിയിട്ടുള്ള നാൽക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവൻ്റെ നാമം ഉച്ചരിച്ചു ബലി കഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയിൽ നിന്ന് നിങ്ങൾ തിന്നുകയും അഗതിയേയും ദരിദ്രനേയും ഭക്ഷിപ്പിക്കുകയും ചെയ്യുക' ( ഹജ്ജ്: 28 ). അബ്രഹാം എവിടെ പോയോ അവിടെയെല്ലാം ബലി ഗേഹങ്ങൾ നിർമിച്ചതായി ബൈബിൾ പറയുന്നുണ്ട്.(ഉൽപത്തി: 12:6-7), (12:8), (13:3-4). ഈ ബലികർമത്തെ പിൻപറ്റുന്നത് മുസ്ലിംകളാണ്.


ഇബ്‌റാഹീം നബിയും ഇസ്മാഈൽ നബിയും ചേർന്ന് കഅ്ബാ നിർമിച്ച ശേഷം ഹജ്ജിനായി പൊതു വിളംബരം നടത്താൻ അല്ലാഹു ഇബ്‌റാഹീം നബിയോട് കൽപ്പിക്കുന്നു. 'ജനങ്ങൾക്കിടയിൽ തീർഥാടകരെപ്പറ്റി പൊതു വിളംബരം ചെയ്യുക. ദൂരദിക്കുകളിൽ നിന്നും കാൽനടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തേറിയും അവർ നിൻ്റെയടുക്കൽ വരും' ( ഹജ്ജ്: 27). ഹജ്ജ് ഇസ്ലാമിൻ്റെ അടിസ്ഥാന കർമമായി മാറി. ഇബ്‌റാഹീം നബിയുടേയും ഇസ്മാഈൽ നബിയുടേയും മക്കാ ജീവിതത്തെക്കുറിച്ചും കഅ്ബ നിർമാണത്തെ കുറിച്ചും ബൈബിൾ പണ്ഡിതന്മാർ തിരിഞ്ഞ് നോക്കുന്നില്ലെങ്കിലും മായ്ച്ചിട്ടും മായാത്ത ചിലത് ഇപ്പോഴും കാണാം. 'നിൻ്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നിന്നെ നിത്യം സ്തുതിച്ചു കൊണ്ടിരിക്കും. കണ്ണീർ താഴ് വരയിൽ കൂടി കടക്കുമ്പോൾ അവർ അവിടെ ജലാശയമാക്കി തീർക്കുന്നു' (സങ്കീർത്തനങ്ങൾ 84:4-6).

ഇവിടെ പറഞ്ഞ കണ്ണുനീർ താഴ് വര ബക്കാ എന്ന അറബി വാക്കാണ്. മക്കക്ക് ബക്ക എന്നും ഖുർആൻ പ്രയോഗിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ വ്യതിചലിച്ച മറ്റൊരു ഭാഗമാണ് ഏക ദൈവത്വത്തിൽ നിന്ന് ത്രിത്വത്തിലേക്ക്. ആദ്യപാപസങ്കൽപ്പവും വിഗ്രഹാരാധനയും എല്ലാം ഇബ്രാഹീമി പാരമ്പര്യത്തിൽ നിന്ന് വ്യതിചലനമാണ്.
ഇബ്‌റാഹീമി മില്ലത്ത് ഒന്നുമാത്രമാണെന്നും മറ്റു അവകാശവാദങ്ങൾ പൊള്ളയാണെന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ബൈബിൾ പഴയ നിയമവും പുതിയ നിയമവും ഖുർആനും പറഞ്ഞ ( ഇബ്‌റാഹീമി ചര്യ ) മുസ്ലിംകളിൽ മാത്രമാണ് ഇന്ന് നിലകൊള്ളുന്നുവെന്നത് സ്പഷ്ടമാണ്.

Content Highlights:Today's article About prophet ibrahim


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago