പൊട്ടിയ മുട്ട വൃത്തിയായി പുഴുങ്ങിയെടുക്കാം
പൊട്ടിയ മുട്ട വൃത്തിയായി പുഴുങ്ങിയെടുക്കാം
മുട്ട പുഴുങ്ങുക എന്നത് സിംപിളാണ്. എന്നാല്‍ മുട്ടക്ക് ചെറിയ പൊട്ടലോ വിള്ളലോ ഉണ്ടെങ്കിലോ. വെള്ളത്തിലിട്ട് വൃത്തിയായി പുഴുങ്ങിയെടുക്കാന്‍ സാധിക്കില്ല. മുട്ടത്തോടിന് പുറത്തുള്ള ചെറിയ വിളളല്‍ മതി അകത്തുള്ള മുട്ടയുടെ വെള്ള പുറത്തേയ്ക്ക് വരാന്‍. എന്നാല്‍ ചില ട്രിക്കുകള്‍ പരീക്ഷിച്ചാല്‍ പൊട്ടിയ മുട്ടയും നല്ല അടിപൊളിയായി പുഴുങ്ങിയെടുക്കാം. ട്രിക്കുകള്‍ അറിയണ്ടേ..
മുട്ട പുഴുങ്ങാനായി എടുക്കുന്ന വെള്ളത്തിലേക്ക് അല്പം വിനാഗിരി കൂടി ചേര്‍ക്കാം. തീ കുറച്ച് വച്ച് വേവിക്കാം. വിനാഗിരി ചേര്‍ക്കുന്നതിനാല്‍ പൊട്ടിയ മുട്ടയുടെ വെള്ള പുറത്തേയ്ക്ക് ഒഴുകാതെ അതേ രൂപത്തില്‍ തന്നെ പുഴുങ്ങിയെടുക്കാം.
ചെറുതായി പൊട്ടിയ മുട്ട വെള്ളത്തിലിടാതെ ഇഡ്ഡലി തട്ടില്‍ ആവിയില്‍ വേവിച്ചെടുത്താലും നമുട്ടയുടെ വെള്ള പുറത്തേയ്ക്ക് ഒഴുകാതെ നല്ലതുപോലെ പുഴുങ്ങി എടുക്കാം. പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല് ഉപയോഗിച്ച് മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."