16 മാര്‍ക്ക് 468 ആക്കി, നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊല്ലം: നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാണിച്ച് തുടര്‍പഠനത്തിന് ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി സെമിഖാന്‍ (21) ആണ് അറസ്റ്റിലായത്. 29ാം തീയതിയാണ് സെമിഖാന്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ ഇയാളുടെ അറസ്റ്റ് പൊലീസ് മറച്ചു വെച്ചുവെക്കുകയായിരുന്നു.
2021-22 നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാതിരുന്ന സെമിഖാന്‍ സ്‌കോര്‍ ഷീറ്റില്‍ കൂടുതല്‍ മാര്‍ക്കും ഉയര്‍ന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയില്‍ 468 മാര്‍ക്കുണ്ടന്നും തുടര്‍പഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തില്‍ റൂറല്‍ എസ്പി നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
പൊലീസ് സൈബര്‍ സെല്‍ വിഭാഗവും ചിതറ പൊലീസും നടത്തിയ അന്വേഷണത്തില്‍ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞത്. യഥാര്‍ഥത്തില്‍ 16 മാര്‍ക്ക് ആണ് ഇയാള്‍ക്ക് പരീക്ഷയില്‍ ലഭിച്ചിരുന്നത്. എന്നാലിത് 468 മാര്‍ക്ക് ആക്കി വ്യാജരേഖയുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."