കണ്ണൂരിനു പുറമേ കാലിക്കറ്റിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍, ഒരുക്കങ്ങള്‍ തകൃതി
കണ്ണൂരിനു പുറമേ കാലിക്കറ്റിലും നാലുവര്‍ഷബിരുദ കോഴ്‌സുകള്‍, ഒരുക്കങ്ങള്‍ തകൃതി
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലക്കു പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു. കോഴ്‌സുകള്‍ അരംഭിക്കുന്നതിന് വേണ്ട നടപടികള്‍ക്ക് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. 'നാക്' സമിതി നല്‍കിയ എക്‌സിറ്റ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിനായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് വി.സി ഡോ.എം.കെ. ജയരാജ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനവകുപ്പുകളാണ് ഇതിനായി മുന്‍കൈയെടുക്കേണ്ടത്.
അഭിരുചിക്കനുസരിച്ച് മറ്റു വിഷയങ്ങളും പഠിക്കാന്‍ അവസരം നല്‍കുന്ന തരത്തിലായിരിക്കും കോഴ്‌സ്. ഡിഗ്രി മുതല്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് ലക്ഷ്യം. നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും പ്രോജക്ടുമാകാം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി അനുവദിക്കും. നാല് വര്‍ഷ കോഴ്‌സുകള്‍ക്ക് ഓണേഴ്‌സ് ഡിഗ്രി നല്‍കും.
മൂന്ന് വര്‍ഷത്തിനു ശേഷം കോഴ്‌സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കും. പരമ്പരാഗത വിഷയങ്ങള്‍ക്കൊപ്പം പുതിയ പഠന ശാഖകള്‍ കൂടി ഉള്‍പ്പെടുത്തിയാകും പ്രോഗ്രാം.
അതേ സമയം കാലത്തിനൊത്ത മാറ്റമാണിതെന്നും പുതിയ കാലത്തിനും പുതിയ ലോകത്തിനും ചേര്‍ന്ന മാറ്റത്തിലേക്കാണു കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കടക്കുന്നതെന്നും മന്ത്രി ഡോ.ആര്‍.ബിന്ദു വ്യക്തമാക്കി.
കണ്ണൂരില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ കോഴ്‌സുകള്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കു മാറും വിധമുള്ള
ആസൂത്രണം കണ്ണൂരിലും തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അക്കാദമിക സമ്മേളനം സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്നു. കണ്ണൂരില്‍ മന്ത്രി ഡോ.ആര്‍.ബിന്ദു പങ്കെടുത്തു.
സിന്‍ഡിക്കറ്റ് അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, പഠന ബോര്‍ഡ് അംഗങ്ങള്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, സര്‍വകലാശാലാ അധ്യാപക അനധ്യാപക ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."