ഏക സിവിൽ കോഡ്: സമസ്ത സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന്
ഏക സിവിൽ കോഡ്: സമസ്ത സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഇന്ന്
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചേരും. ഇന്ന് ഉച്ചക്ക് ആണ് സമസ്ത സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ചേരുക. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സിവിൽ കോഡിനെതിരെ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സമസ്ത.
സ്പെഷ്യല്‍ കണ്‍വെന്‍ഷനിൽ സിവിൽ കോഡ് വിഷയത്തിലെ തുടർ നടപടികളുടെ പ്രഖ്യാപനവും ഇന്ന് നടക്കും. ഏക സിവിൽ കോഡിൽ എതിർപ്പറിയിച്ച് സമസ്ത നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് സമസ്തയുടെ നീക്കം. ഏക സിവിൽ കോഡ് ഒരു മതത്തിനും അംഗീകരിക്കാൻ കഴിയില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്‍റെ നീക്കത്തോട് യോജിക്കാനാകില്ലെന്ന് അറിയിച്ച അദ്ദേഹം സമസ്തയുടെ നേതൃത്വത്തിൽ എല്ലാവരെയും യോജിപ്പിച്ചുള്ള സമരത്തിനാണ് ആഹ്വനം ചെയ്യുന്നത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.
ഏകസിവിൽ കോഡിനെതിരെ സമസ്ത സംഘടിപ്പിക്കുന്ന സ്പെഷ്യൽ കൺവെൻഷനും തുടർ നടപടികളുടെ പ്രഖ്യാപനവും സുപ്രഭാതം ഓൺലൈൻ ചാനൽ വഴി ഉച്ചക്ക് രണ്ട് മുതൽ തത്സമയം കാണാം. സന്ദർശിക്കുക: https://youtube.com/live/6QcAMOEL93s?feature=share
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."