സമസ്ത നേതൃത്വം നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു നിവേദനം നൽകും
സമസ്ത നേതൃത്വം നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു നിവേദനം നൽകും
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി സമസ്ത സംഘടിപ്പിച്ച സ്പെഷ്യല്‍ കണ്‍വെന്‍ഷന് തുടക്കമായി. വിവേക പൂർവം അവകാശങ്ങൾ നേടിയെടുക്കാൻ പ്രയത്നിക്കുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓരോ മതക്കാർക്കും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. എല്ലാമതക്കാര്‍ക്കും അവരുടെ വിശ്വാസകർമ്മങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ ലഭ്യമാവണം. അതിനു തുരങ്കം വെക്കുന്ന സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഏകീകൃത സിവിൽകോഡ് സംബന്ധിച്ച് സമസ്ത നേതൃത്വം പ്രധാനമന്ത്രിയെ നേരിൽ കണ്ടു നിവേദനം നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു.
സ്പെഷ്യല്‍ കണ്‍വെന്‍ഷനിൽ സിവിൽ കോഡ് വിഷയത്തിലെ തുടർ നടപടികളുടെ പ്രഖ്യാപനവും നടക്കും. ഏക സിവിൽ കോഡിൽ എതിർപ്പറിയിച്ച് സമസ്ത നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ പറ്റിയ എല്ലാ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് യോജിച്ച് രംഗത്തിറങ്ങും എന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ജന. സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."