സ്‌കൂളുകളില്‍ െപ്രാട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കും
നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കാന്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍. ആള്‍ കേരള ഡ്രഗിസ്റ്റ് ആന്റ് കെമിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി മരുന്ന് ബോധവത്കരണ പരിപാടി എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നാര്‍ക്കോട്ടിക് മരുന്നുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് മരുന്ന് വ്യാപാരികള്‍ ഇത്തരത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
പ്രധാനാധ്യാപകന്‍ ടി.കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കോഴിക്കോട് സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എ. ഗിരീഷ് കുമാര്‍ ക്ലാസെടുത്തു. എ.കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് രാജന്‍ പൂവാടി, നിലമ്പൂര്‍ യൂനിറ്റ് പ്രസിഡന്റ് യു. നരേന്ദ്രന്‍, ഭാരവാഹികളായ ടോമി ചെഞ്ചേരി, പി. മെഹറൂബ്, ടി. മനോജ്, പി.ടി.എ പ്രസിഡന്റ് കെ. ശശികുമാര്‍, പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി എന്നിവര്‍ പ്രസംഗിച്ചു. എ.കെ.സി.ഡി.എ അംഗങ്ങളും എമര്‍ജെന്‍സി റസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളും നിലമ്പൂരില്‍ നിന്നും എടക്കര വരെ നടത്തുന്ന ബൈക്ക് റാലി ഡിവൈഎസ്പി ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരി മരുന്നിന് അടിമപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൗണ്‍സിലിംഗും ചികിത്സയും നല്‍കാന്‍ തയാറാണെന്ന് എ.കെ.സി.ഡി.എ ഭാരവാഹികള്‍ അറിയിച്ചു. അന്‍പതോളം പേര്‍ പങ്കെടുത്ത ബൈക്ക് റാലി എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."