ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തു; അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 1.40 ലക്ഷം രൂപ
ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തു; അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 1.40 ലക്ഷം രൂപ
മുംബൈ: ഓണ്‍ലൈനില്‍ സമൂസ ഓര്‍ഡര്‍ ചെയ്തു. പിന്നാലെ അക്കൗണ്ടില്‍ നിന്നും 1.40 ലക്ഷം രൂപ നഷ്ടമായി. മുംബൈയിലെ സിവിക് റണ്‍ കെഇഎം ആശുപത്രിയിലെ ഡോക്ടറാണ് പരാതിയുമായെത്തിയിരിക്കുന്നത്. സിയണിലെ ഒരു ജനപ്രിയ ഭക്ഷണശാലയില്‍ നിന്ന് 25 പ്ലേറ്റ് സമൂസകള്‍ ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെയാണ് തനിക്ക് പണം നഷ്ടമായതെന്നാണ് ഡോക്ടര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30നും 10.30നും ഇടയിലാണ് സംഭവം.
'ഡോക്ടറും സഹപ്രവർത്തകരും കർജാത്തിൽ ഒരു പിക്‌നിക് പ്ലാൻ ചെയ്തിരുന്നു. യാത്രയ്ക്കിടെ കഴിക്കുന്നതിനാണ് സമൂസ ഓർഡർ ചെയ്തത്. ഓൺലൈനിൽ ഭക്ഷണശാലയുടെ നമ്പർ കണ്ടെത്തി അദ്ദേഹം ഓർഡർ നൽകുകയായിരുന്നു. നമ്പരിൽ വിളിച്ചപ്പോൾ മറുപടി നൽകിയയാൾ 1500 രൂപ മുൻകൂറായി നൽകാൻ ആവശ്യപ്പെട്ടു' പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 'തുടർന്ന് ഡോക്ടർക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു, അതിൽ ഓർഡറിന്റെ സ്ഥിരീകരണവും ഓൺലൈനായി പണം അടക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ഉണ്ടായിരുന്നു. ആദ്യം ഡോക്ടർ 1500 രൂപ അയച്ചു. എന്നാൽ പണമിടപാടിനായി ഒരു ഐഡി ഉണ്ടാക്കണമെന്ന് മറുവശത്തുള്ളയാൾ ഡോക്ടറോട് പറഞ്ഞു. ഇതിനിടയിൽ അദ്ദേഹത്തിന് ആദ്യം 28,807 രൂപയും പിന്നീട് മൊത്തം 1.40 ലക്ഷം രൂപയും നഷ്ടമാവുകയായിരുന്നു' പൊലിസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
തട്ടിപ്പിന് ഇരയായ ഡോക്ടറുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും ഭോയ്‌വാഡ പൊലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."