എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
ഡിഗ്രി ഏകജാലകം
സപ്ലിമെന്ററി അലോട്ട്‌മെന്റ്
27ന് നടക്കുന്ന ഡിഗ്രി പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി ഇന്നു മുതല്‍ 26ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകന്‍ ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷന്‍ പുനഃക്രമീകരണം നടത്താം.
പരീക്ഷാ തിയതി
ഒന്നാം സെമസ്റ്റര്‍ ദ്വിവത്സര എം.എഡ് (സ്‌പെഷല്‍ എജ്യുക്കേഷന്‍ - ഇന്റലക്ച്വല്‍ ഡിസെബിലിറ്റി - 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ സെപ്തംബര്‍ ഒന്നു വരെയും 50 രൂപ പിഴയോടെ രണ്ടു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ അഞ്ചു വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 150 രൂപയും സപ്ലിമെന്ററി അപേക്ഷകര്‍ ഓരോ പേപ്പറിനും 50 രൂപ വീതം സി.വി. ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
ഓഫ് കാംപസ്
പരീക്ഷാഫലം
2016 ഏപ്രില്‍ മാസം നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.സി.എബി.ബി.എ (2013 അഡ്മിഷന്‍ റഗുലര്‍, 2012 അഡ്മിഷന്‍ സപ്ലിമെന്ററി - സി.ബി.സി.എസ്.എസ് ഓഫ് കാംപസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബര്‍ ഏഴു വരെ അപേക്ഷിക്കാം.
2016 ഏപ്രില്‍ മാസം നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (സി.ബി.സി.എസ്.എസ് റഗുലര്‍ ഓഫ് കാംപസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബര്‍ ഏഴു വരെ അപേക്ഷിക്കാം.
ഡിസെര്‍ട്ടേഷന്‍
വൈവാ വോസി
രണ്ടാം വര്‍ഷ എം.ഫാം ഡിഗ്രി പരീക്ഷയുടെ ഡിസെര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവാ വോസിയും 27ന് ആരംഭിക്കും. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ലഭിക്കും.
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എഫ്.ബി.എ ഡിഗ്രി പരീക്ഷയുടെ ഡിസെര്‍ട്ടേഷനും വൈവാ വോസിയും 31 മുതല്‍ പത്തനംതിട്ട യൂനിവേഴ്‌സിറ്റി കോളജ് ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ വച്ച് നടത്തും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എ പ്രിന്റ് ആന്‍ഡ് ഇലക്‌ട്രോണിക്് ജേര്‍ണലിസം ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 29ന് ആരംഭിക്കും. ടൈംടേബില്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ലഭിക്കും.
പരീക്ഷാ ഫലം
2015 സെപ്റ്റംബര്‍ മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി (നോണ്‍ സി.എസ്.എസ് - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ മൂന്നു വരെ അപേക്ഷിക്കാം.
2016 ഏപ്രില്‍ മാസം നടത്തിയ ഓഫ് കാംപസ് അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയ്‌സ് (സി.ബി.സി.എസ്.എസ് - റഗുലര്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ ഏഴു വരെ അപേക്ഷിക്കാം.
2016 മെയ് മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ (റഗുലര്‍സപ്ലിമെന്ററി - പുതിയപഴയ സ്‌കീം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ അഞ്ചു വരെ അപേക്ഷിക്കാം.
2016 ജൂലൈ മാസം നടത്തിയ രണ്ടാം ബി.എ.എം.എസ് (മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ അഞ്ചു വരെ അപേക്ഷിക്കാം.
എം.ടെക് സ്‌പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ എം.ടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിഫിക്കേഷന്‍ പ്രകാരം നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29ന് രാവിലെ 11ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഫിസില്‍ സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. ഫോണ്‍ 9567544740.
എസ്.എം.ഇസ്റ്റാസ്
ഡയരക്ടര്‍ നിയമനം
സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളായ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലേക്കും സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലേയ്ക്കും ഡയരക്ടര്‍മാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി കാംപസില്‍ വച്ച് 30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0481-2731032, 2733409.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."