'ഏക സിവില്‍ കോഡ് ബിജെപിയുടെ രഹസ്യ അജണ്ട, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദു-മുസ്ലിം വിഭാഗീയത ഉണ്ടാക്കുന്നു' സിപിഎം സെമിനാറില്‍ യെച്ചൂരി
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദു-മുസ്ലിം വിഭാഗീയത ഉണ്ടാക്കുന്നു' സിപിഎം സെമിനാറില്‍ യെച്ചൂരി
കോഴിക്കോട്: ഏകസിവില്‍ കോഡിനെതിരായ സിപിഎം സെമിനാര്‍ പുരോഗമിക്കുന്നു. ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെന്നും ഏകസിവില്‍ കോഡ് അതിന് മൂര്‍ച്ച കൂട്ടാനുള്ള ആയുധമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നടിച്ചു.
ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരില്‍ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാല്‍ സമത്വമല്ല. വ്യക്തി നിയമങ്ങളില്‍ മാറ്റം അടിച്ചേല്‍പ്പിക്കരുത്. വ്യക്തി നിയമപരിഷ്‌കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചര്‍ച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയില്‍ ചര്‍ച്ചയിലൂടെ മാറ്റമുണ്ടാക്കണമെന്നും യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പാര്‍ലമെ്‌നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."