വ്യാജ രേഖയുണ്ടാക്കി താലൂക്ക് ഓഫീസില്‍ ജോലി നേടാന്‍ ശ്രമം; യുവതി അറസ്റ്റില്‍
കൊല്ലം: വ്യാജ രേഖയുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ജോലിക്കു കയറാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. എഴുകോണ്‍ ബദാം ജംഗ്ഷന്‍ രാഖി നിവാസില്‍ ആര്‍.രാഖി (25) യാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പി.എസ്.സിയുടെ അഡ്വൈസ് മെമോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്‌മെന്റ് ലെറ്റര്‍ എന്നിവ സഹിതമാണ് എത്തിയത്. രേഖകള്‍ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രേഖകള്‍ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്കും പിന്നീട് കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കി.
പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പി.എസ.്‌സി റീജനല്‍ ഓഫിസിലെത്തി റാങ്ക് ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നുവെന്നും അഡൈ്വസ്് മെമ്മോ പോസ്റ്റില്‍ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പുറത്തിറിങ്ങി മാധ്യമങ്ങളോട് പി.എസ.്‌സി ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പിഎസ്!സി റീജനല്‍ ഓഫിസര്‍ ആര്‍.ബാബുരാജ്, ജില്ല ഓഫിസര്‍ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു.
രാഖി കുറ്റം സമ്മതിച്ചതായും സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിലെ മാനസിക സംഘര്‍ഷത്തില്‍ ചെയ്തതാണെന്ന് അവര്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനും കുടുംബത്തിനും രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.
സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102 –ാം റാങ്ക് ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതി എന്നു രാഖി പറഞ്ഞ ദിവസം സെന്ററായ സ്‌കൂളില്‍ പരീക്ഷ നടന്നിട്ടില്ല എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇന്നു നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ എക്‌സാമിന് സ്‌ക്വാഡ് ജോലിയ്ക്കു പോകേണ്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ നടത്തിയ ശ്രമമായിട്ടും സംഭവത്തെ സംശയിക്കുന്നുണ്ട്.
Content Highlights:young woman arrested for submit fake psc appointment order
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."